Malayalam
‘രാവണ’നിലെ ഗാനത്തിന് മതിമറന്ന് നൃത്തം ചെയ്ത് അഹാന കൃഷ്ണ;വീഡിയോ കാണാം!
‘രാവണ’നിലെ ഗാനത്തിന് മതിമറന്ന് നൃത്തം ചെയ്ത് അഹാന കൃഷ്ണ;വീഡിയോ കാണാം!
ഇപ്പോൾ മലയാളികൾക്കിടയിൽ ഇഷ്ട താരമായി മാറിയിരിക്കുകയാണ് അഹാന കൃഷ്ണ.ടോവിനോതോമസ് നായകനായെത്തിയ ലൂക്കയിലെ മികച്ച പ്രകടനം അഹാനയെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു.ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരുവീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ചെന്നൈയിലെ ബീച്ചില്‍ മണിരത്നം ചിത്രമായ ‘രാവണ’നിലെ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.താരം ബീച്ചില്‍ മതിമറന്ന് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.
View this post on InstagramA post shared by Ahaana Krishna (@ahaana_krishna) on
അമ്മയാണ് താൻ ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ പകർത്തിയതെന്ന് അഹാന വിഡിയോയ്ക്കൊപ്പം കുറിക്കുന്നുണ്ട്. അഹാനയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ് ‘രാത്രിയിലെ ആകാശവും പൂർണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാൻ തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യിൽ പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണിൽ പാട്ടു വച്ച് മറ്റൊരു ഫോണിൽ ആണ് വിഡിയോ എടുത്തത്’.
അഹാനയുടെ നൃത്തത്തിനു പിന്നാലെ നിരവധി പേർ പ്രശംസയുമായെത്തി. ഇതിനോടകം നിരവധി പേരാണ് താരത്തിന്റെ വിഡിയോ കണ്ടത്. ഇതിനു മുൻപ് അഹാന പാട്ടുപാടുന്നതിന്റെ വിഡിയോയും സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു.
ahana dance video
