കേരളത്തിന് താങ്ങായി ഞങ്ങളുമുണ്ട് ; ആകെയുള്ള വരുമാനമായ വാർധക്യ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മലപ്പുറത്ത് നിന്നും 80 പേർ ..
കേരളത്തെ കൈപിടിച്ചുയർത്തുകയാണ് ലോകമെമ്പാടുമുള്ളവർ ചേർന്ന്. പലതുള്ളി പെരുവെള്ളം എന്ന ചൊല്ല് അന്വർത്ഥമാക്കി ചെറിയ സംഭാവനകളിൽ തുടങ്ങി പിടിച്ചു നിൽക്കാനുള്ള തുക സമാഹരിക്കുകയാണ് കേരളം. അതിനിടയിൽ വളരെ വ്യത്യസ്തമായി നിഷ്കളങ്കതയോടെ അനുഭവിച്ച ദുരിതത്തിനു താങ്ങാകാൻ ആകെയുള്ള വയോജന പെൻഷൻ 80 പേര് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വയോജനങ്ങളായ അവര്‍ വന്നത് അവരുടെ നാട്ടിലെ 80 പേര്‍ക്ക് ലഭിച്ച പെന്ഷന് തുകയുമായാണ്. മഞ്ചേരി 45ാം വാര്‍ഡായ മറിയാട് നിന്നാണ് അവര്‍ വന്നത്. മലപ്പുറം കളക്്ട്രേറ്റിലെത്തിയ അവര്‍ തുക ജില്ലാ കളക്ടര്‍ അമിത് മീണക്ക് കൈമാറി.
ഇന്നലെയാണ് ഈ വൃദ്ധര്‍ കളക്ട്ററെ കാണാന്‍ എത്തിയത്. അതിന് ശേഷം തിരൂരങ്ങാടിയില്‍ നിന്ന് സിഎച്ച് മറിയം വന്നു. ഉംറ നിര്‍വഹിക്കുന്നതിന് വേണ്ടി സ്വരുകൂട്ടിയ തുകയുമായാണ് മറിയ എത്തിയത്. ഈ തുകയും കളക്ടര്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...