Malayalam Breaking News
വിഷു ഫലം ട്രോളിയവരോട് വിശദീകരണവുമായി കാണിപ്പയൂർ രംഗത്ത് …
വിഷു ഫലം ട്രോളിയവരോട് വിശദീകരണവുമായി കാണിപ്പയൂർ രംഗത്ത് …
By
വിഷു ഫലം ട്രോളിയവരോട് വിശദീകരണവുമായി കാണിപ്പയൂർ രംഗത്ത് …
കേരളം കണ്ടതിൽ വച്ചേറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞു പോയത്. ഒരു ജനത മുഴുവൻ വെള്ളത്തിലായ ദിവസങ്ങൾ . പ്രളയ വാർത്തക്കൊപ്പം പ്രചരിച്ച ഒന്നാണ് കാണിപ്പയ്യൂരിന്റെ വാർഷിക ഫലം. നിരവധി ട്രോളുകളാണ് അദ്ദേഹത്തിനെതിരെ എത്തിയത്.
ഇത്തവണ മഴ കുറവായിരിക്കുമെന്നും ഡാമുകൾ വറ്റി വരളുമെന്നുമായിരുന്നു കാണിപ്പയ്യൂരിന്റെ പ്രവചനം . എന്നാൽ നേരെ വിപരീതമാണ് സംഭവിച്ചത്. ഇതോടെ സോഷ്യൽ മീഡിയ ഇതേറ്റെടുത്തു. ഒടുവിൽ പ്രവചനത്തിൽ പറ്റിയ പിഴവിൽ വിശദീകരണവുമായി കാണിപ്പയ്യൂർ രംഗത്തെത്തി.
38 വർഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് താനെന്നും ഇത്തരം ഒരു അനുഭവം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിഷ ശാസ്ത്രത്തിന് തെറ്റു പറ്റാറില്ല. എന്നാൽ എനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ മതി. മനുഷ്യരല്ലേ, തെറ്റുകൾ സ്വാഭാവികമല്ലേ. ശാസ്ത്രം തെറ്റാണെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. ശാസ്ത്രത്തെ കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇതെന്നും തനിക്ക് അബദ്ധം പറ്റിയതായി കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലെെൻ മാദ്ധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
kanipayyoor about vishuphalam trolls