Connect with us

ബാലിയിൽ നിന്ന ദിയയ്ക്ക് മുട്ടൻ പണി; അമ്മയോട് പറഞ്ഞ വാക്ക് പിഴച്ചു; ചങ്ക് തകർന്ന് സിന്ധു; കൊല വിളിച്ച് അവർ

featured

ബാലിയിൽ നിന്ന ദിയയ്ക്ക് മുട്ടൻ പണി; അമ്മയോട് പറഞ്ഞ വാക്ക് പിഴച്ചു; ചങ്ക് തകർന്ന് സിന്ധു; കൊല വിളിച്ച് അവർ

ബാലിയിൽ നിന്ന ദിയയ്ക്ക് മുട്ടൻ പണി; അമ്മയോട് പറഞ്ഞ വാക്ക് പിഴച്ചു; ചങ്ക് തകർന്ന് സിന്ധു; കൊല വിളിച്ച് അവർ

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. ഈ കുടുംബം ഇപ്പോൾ ബാലിയിലെ അവധി ആഘോഷത്തിനിടയിലാണ്. എന്നാൽ ഇപ്പോഴിതാ ഇവർക്കെതിരെ വലിയ വിമർശനമാണ് എത്തിയിരിക്കുന്നത്. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുള്ള കുറിപ്പാണ് ചര്‍ച്ചയ്ക്ക് കാരണം.

കഴിഞ്ഞ ദിവസം അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച വീഡിയോയില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന സമയത്തെ മേക്കപ്പിനെക്കുറിച്ച് ദിയ നടത്തിരുന്നു. ഈ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായത്. ദിയയുടെ പരാമര്‍ശം ഏബിളിസ്റ്റ് കമന്റ് ആണെന്നാണ് ഇതിനെതിരെ രംഗത്തെത്തിയ ഡോക്ടര്‍ ശാരദ ദേവിയുടെ ആരോപണം.

ഡോ. ശാരദാ ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

”സിന്ധു കൃഷ്ണയുടെ ഒരു യൂട്യൂബ് വീഡിയോ അപ്രതീക്ഷിതമായി സ്ക്രോൾ ചെയ്യുന്നതിനിടയിൽ കാണാൻ ഇടയായി. ആ വിഡിയോയിൽ ഒരു ഭാഗത്തു അവരുടെ മകൾ ദിയയുമായി സംഭാഷണം ഉണ്ട്. ദിയ ധരിച്ചിരിക്കുന്ന കമ്മൽ തന്റെ ആണെന്നും ഇത് തന്റെ കാലശേഷം ദിയക്ക് ഉള്ളതാണെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്. അതിനു ദിയയുടെ മറുപടി ഇതാണ്: “അപ്പോഴേക്കും ഞാൻ വീൽചെയറിൽ ആയിട്ടുണ്ടാവും. വീൽചെയറിൽ ഇരിക്കുമ്പോൾ ഞാൻ ആരെ കാണിക്കാനാണ്?”.

”പണ്ട് വീട്ടുമുറ്റത്തു കുഴികുത്തി പണിക്കാർക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരാളുടെ മകൾ കൂടി ആയത് കൊണ്ടു എനിക്ക് അദ്‌ഭുതം ഒന്നും തോന്നുന്നില്ല. വേഷത്തിൽ മാത്രം മോഡേൺ ആയ ആ കുടുംബത്തിൽ നിന്നു ഇത്തരം ഇൻസെൻസിറ്റീവ് ആയ ഏബ്ലിയിസ്റ്റ് കമന്റുകൾ വന്നില്ലെങ്കിൽ മാത്രമേ അദ്‌ഭുതപ്പെടാനുള്ളു.

അവർ ഇതൊന്നും അറിഞ്ഞു കൊണ്ടു പറഞ്ഞതാവില്ലെന്ന് ഇപ്പോൾ അവരുടെ ആരാധകർ പറഞ്ഞേക്കാം. നമ്മുടെ subconscious മനസിലുള്ള ചിന്തകൾ ആണ് ഇങ്ങനെ അറിയാതെ പുറത്ത് വരുന്നത്. എത്ര ലാഘവത്തിൽ ആണ് ദിയ അത് പറയുന്നത്.”

”വീൽചെയർ യൂസർമാർക്ക് അണിഞ്ഞൊരുങ്ങാൻ പാടില്ലെന്നും, അഥവാ അങ്ങനെ ചെയ്തത് കൊണ്ട് ആരെ കാണിക്കാൻ ആണെന്നും ഒക്കെ തോന്നുന്നത് പ്രാചീന യുഗത്തിൽ നിന്നും ഈ നൂറ്റാണ്ടിലേക്ക് എത്താതത് കൊണ്ടാണ്. വീൽചെയർ മോഡലുകൾ വരെ ഫാഷൻ ഷോകളിൽ മിന്നുന്ന പ്രകടനം അവതരിപ്പിക്കുന്ന ലോകമാണിത്.

വാർദ്ധക്യം കാരണം വീൽചെയർ ഉപയോഗിക്കുന്നവർക്ക് എന്താണ് ഒരുങ്ങിയാൽ? ആരെയെങ്കിലും കാണിക്കുന്നതിന് അപ്പുറം ഒരുങ്ങുന്നതും മേക്കപ്പ് ചെയ്യുന്നതും ഒരാളുടെ confidence, ഐഡന്റിറ്റി ഇവയൊക്കെയുമായി ബന്ധപ്പെട്ടതാണ്. നോൺ-ഡിസേബിൾഡ് വ്യക്തികളുടെ കുത്തക അല്ല അത്. വിദേശ രാജ്യങ്ങളിൽ ഒക്കെ പോകുന്നവരല്ലേ.

എന്നിട്ടും ലോകം അപ്ഡേറ്റഡ് ആയത് അറിഞ്ഞില്ല എന്നത് കഷ്ടം തന്നെ. ഉള്ളിൽ പലർക്കും ഇതേ ചിന്ത ഉണ്ടാവും. ഇത്ര ധൈര്യത്തിൽ ഇങ്ങനെ വിളിച്ചു പറയുന്നില്ല എന്നേയുള്ളു. ഏബ്ലിയിസ്റ്റ് പ്രിവിലേജിൽ മതിമറന്നു ജീവിക്കുന്ന അവരുടെ ഒരു പ്രതിനിധി ആണ് ഈ ദിയ കൃഷ്ണ. അവർക്ക് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.” എന്നാണ് – ഡോ. ശാരദാ ദേവി വി പറയുന്നത്.

More in featured

Trending

Recent

To Top