Connect with us

ഐശ്വര്യ- അഭിഷേക് വിവാഹ ശേഷം ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേരെ മീഡിയ വിലക്ക് പ്രഖ്യാപിച്ചു, കാരണം!

Malayalam

ഐശ്വര്യ- അഭിഷേക് വിവാഹ ശേഷം ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേരെ മീഡിയ വിലക്ക് പ്രഖ്യാപിച്ചു, കാരണം!

ഐശ്വര്യ- അഭിഷേക് വിവാഹ ശേഷം ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേരെ മീഡിയ വിലക്ക് പ്രഖ്യാപിച്ചു, കാരണം!

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു. ഇന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്.

എന്നാല്‍ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയന്‍ സെല്‍വനിലൂടെ തിരിച്ചെത്തിയപ്പോള്‍ വന്‍ വരവേല്‍പ്പാണ് ഐശ്വര്യക്ക് ലഭിച്ചത്. ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും. 2007 ഏപ്രില്‍ 20 ന് ആയിരുന്നു ഇവരുടെ വിവാഹം. വളരെ ആഘോഷമായിട്ടായിരുന്നു ഐശ്വര്യ അഭിഷേക് വിവാഹം നടന്നത്.

മുംബൈയില്‍ അമിതാഭ് ബച്ചന്റെ വസതിയിലാണ് വിവാഹം നടന്നത്. ലോകം ആരാധിക്കുന്ന താര സുന്ദരി ഐശ്വര്യയുടെ വിവാഹം അന്ന് ആഗോള തലത്തില്‍ ചര്‍ച്ചയായി. എന്നാല്‍ വിവാഹ ഫോട്ടോകള്‍ ലഭിച്ചില്ല. താര വിവാഹത്തിന്റെ പുറത്ത് വന്ന ഫോട്ടോകള്‍ വ്യക്തതയില്ലാത്തതാണ്. തീര്‍ത്തും സ്വകാര്യമായി വിവാഹം നടത്താനാണ് അഭിഷേകിന്റെയും ഐശ്വര്യയുടെയും വീട്ടുകാര്‍ തീരുമാനിച്ചത്. സിനിമാ രംഗത്ത് നിന്നുള്ള ആരെയും ക്ഷണിച്ചിരുന്നില്ല. മാധ്യമങ്ങളെയും ക്ഷണിച്ചിരുന്നില്ല.

പക്ഷെ ഏവരും ഉറ്റു നോക്കുന്ന വിവാഹമായതിനാല്‍ ദൃശ്യങ്ങള്‍ കവര്‍ ചെയ്യാന്‍ മീഡിയകള്‍ അമിതാഭിന്റെ ബംഗ്ലാവിന് മുമ്പിലെത്തി. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വരിന്ദര്‍ ചൗള. വിവാഹത്തിന്റെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടന്നെന്ന് ഇദ്ദേഹം പറയുന്നു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. ഏത് പോയിന്റില്‍ നിന്നാല്‍ ഫോട്ടോ കിട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

പക്ഷെ അവര്‍ അവിടെ ഒരു ബസ് പാര്‍ക്ക് ചെയ്തു. മീഡിയയുടെ വ്യൂ മുഴുവന്‍ തടസപ്പെട്ടു. മറ്റൊരു വീട്ടില്‍ നിന്നും പ്രതീക്ഷ ബംഗ്ലാവിലേക്ക് പോകാന്‍ അവര്‍ക്ക് അമര്‍ സിംഗ് സുരക്ഷ നല്‍കിയിരുന്നു. ഒരു ക്ലിക്കിന് വേണ്ടി മീഡിയക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് ഓടിയപ്പോള്‍ സെക്യൂരിറ്റികള്‍ മോശമായാണ് അവരോട് പെരുമാറിയത്. മീഡിയകളെ അവര്‍ ആക്രമിച്ചു. ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തോടെ ബോളിവുഡ് മാധ്യമങ്ങള്‍ ബച്ചന്‍ കുടുംബത്തിന് എതിരായെന്നും വരിന്ദര്‍ ചൗള പറയുന്നു.

ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേരെ മീഡിയ വിലക്ക് പ്രഖ്യാപിച്ചു. ഇവരുടെ ഫോട്ടോകള്‍ ഒരു ഇവന്റിലും എടുക്കില്ലെന്ന് തീരുമാനിച്ചു. അതിന് മുമ്പൊരിക്കലും അത്രയും വലിയൊരു മീഡിയ ബാന്‍ താന്‍ കണ്ടിട്ടില്ല. എല്ലാവരെയും ബാന്‍ ചെയ്തു. അമിതാജ് ജീ, ജയ ജീ, അഭിഷേക് മുതല്‍ ഐശ്വര്യ റായിയെ വരെ ബാന്‍ ചെയ്തു. ഈ വിലക്ക് കുറേ നാള്‍ നീണ്ടുനിന്നെന്നും വരിന്ദര്‍ പറയുന്നു.

ബച്ചന്‍ കുടുംബം ഇവന്റുകള്‍ക്ക് വരുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറ താഴ്ത്തും. പ്രതിഷേധ സൂചകമായാണ് ഇങ്ങനെ ചെയ്തത്. ബച്ചന്‍ സാബിനെ ഇവന്റില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് വിളിച്ചാല്‍ അദ്ദേഹം വരുമ്പോള്‍ ഫോട്ടോഗ്രാഫര്‍ ക്യാമറ മാറ്റും. തൊട്ടടുത്തുള്ളയാളുടെ ഫോട്ടോ എടുക്കും. ഇത് കുറേക്കാലം നീണ്ടു നിന്നു. ബിസിനസിനെയും ഫോട്ടോകളെയും ഇത് ബാധിക്കുന്നതിനാല്‍ മീറ്റിംഗ് നടത്തി താര കുടുംബത്തിന് നേരെയുള്ള വിലക്ക് ഒഴിവാക്കുകയായിരുന്നെന്നും വരിന്ദര്‍ ചൗള വ്യക്തമാക്കി.

വിവാഹത്തിന് ഐശ്വര്യ റായ് ബച്ചന്‍ ധരിച്ചത് എയ്‌സ് ഡിസൈനറായ നീത ലുല്ല രൂപകല്‍പ്പന ചെയ്ത അതി മനോഹരമായ കാഞ്ചീവരം സാരിയായിരുന്നു. 45 ലക്ഷം രൂപ വിലമതിക്കുന്ന താലിമാല ആണ് അഭിഷേക് ഐശ്വര്യയ്ക്ക് ചാര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ താലിമാല ആ സമയത്തുള്ളത് പോലെയല്ല. ഐശ്വര്യ താലി മാറ്റങ്ങള്‍ വരുത്തി.

സവിശേഷമായ മൂന്ന് കല്ലുകള്‍ പതിപ്പിച്ച മാലയാണ് അഭിഷേക് ഐശ്വര്യക്ക് ചര്‍ത്തിയത്. രണ്ട് ലെയറുകള്‍ ഒരു ചെയ്‌നും ചേര്‍ന്നതായിരുന്നു. ആ വലിയ മാലയല്ല ഇന്ന് താരം കഴുത്തില്‍ അണിയുന്നത്. നീളം അല്പം കുറഞ്ഞിട്ടുണ്ട്. 3 കല്ലുകള്‍ അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്.

More in Malayalam

Trending