News
സുനിയെ രക്ഷിക്കാന്‍ മാഡത്തിന്‌റെ ആള്‍ക്കാരെത്തി; മാഡം കേരളത്തിലുള്ളയാള്‍ അല്ല!; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍
സുനിയെ രക്ഷിക്കാന്‍ മാഡത്തിന്‌റെ ആള്‍ക്കാരെത്തി; മാഡം കേരളത്തിലുള്ളയാള്‍ അല്ല!; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍
ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ സജീവമാകുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍ നിര്‍മണായകമായ ദിവസങ്ങളിലൂടെയാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും പോകുന്നത്. ഈ കേസിന്റെ ഗതി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. പ്രതി സ്ഥാനത്ത് മലയാള സിനിമയുടെ, ജനപ്രിയ നായകന്‍ കൂടി ആയതിനാല്‍ ഓരോ വാര്‍ത്തകള്‍ക്കും അത്രത്തോളം തന്നെ പ്രാധാന്യവും ഉണ്ട്.
എന്നാല്‍ ഇപ്പോഴിതാ അഡ്വ, ഫെനി ബാലകൃഷ്ണന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് സംസാരിച്ചത്. കേസിലെ മാഡത്തെ കുറിച്ചാണ് ഫെനി പറയുന്നത്. പള്‍സര്‍ സുനി ജാമ്യമെടുക്കാനുള്ള ശ്രമത്തിനിടെ തന്നെ രണ്ട് പേര്‍ വന്ന് കണ്ടിരുന്നുവെന്നും മാഡം പറഞ്ഞിട്ടാണ് സാറിനെ വന്ന് കാണുന്നതെന്നും പറഞ്ഞിരുന്നുവെന്നും തന്റെ മുന്നില്‍ വെച്ച് മാഡത്തെ ഫോണ്‍ ചെയ്തിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലചന്ദ്രകുമാര്‍ എന്ന വ്യക്തി രംഗത്തെത്തുന്നത്. ഇയാളില്‍ നിന്നും ചില കാര്യങ്ങള്‍ പോലീസിന് മനസിലാക്കാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്. ഇതില്‍ മറ്റൊരു പ്രതിയും ഉണ്ടാകാം. മാഡം എന്ന് പറഞ്ഞയാളെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ പോലീസ് പറയുന്നത് അത് പള്‍സര്‍ സുനിയുടെ സാങ്കല്‍പ്പിക കഥാപാത്രം മാത്രം ആണെന്ന് ആണ്. എന്നാല്‍ അത് അങ്ങനെയല്ല. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആയിരുന്നു തന്റെ മാവേലിക്കരയിലെ ഓഫീസില്‍ രണ്ട് പേര്‍ എത്തുന്നത്. അവരുടെ പേര് തനിക്ക് കൃത്യമായി ഓര്‍മ്മയില്ല. അത് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെങ്കില്‍ അറസ്റ്റ് ചെയ്യും മുമ്പ് അവര്‍ ഇതത്രത്തിലൊരു കാര്യം വന്ന എന്നോട് പറയേണ്ടതില്ല. മാഡം ആരാണെന്നോ എന്താണെന്നോ അറിയില്ല. അത് പോലീസ് കണ്ട് പിടിക്കേണ്ട കാര്യമാണ്.
പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്താണ് രണ്ട് പേര്‍ എന്നെ കാണാനെത്തിയത്. എറണാകുളത്ത് നിന്നാണ് വരുന്നതെന്നു പറഞ്ഞു. ജാമ്യം എടുത്ത് തരണമെന്നും പറഞ്ഞു. പള്‍സര്‍ സുനി എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ അടുത്ത് തന്നെയുണ്ട് എന്നാണ് പറഞ്ഞത്. എവിടെയാണെന്നുള്ളത് കറക്ട് പറഞ്ഞില്ല. ഫീസിന്റെ കാര്യങ്ങളും നിയമവശങ്ങളും എല്ലാം ചോദിച്ചു. എറണാകുളത്ത് പോയി സറണ്ടര്‍ ചെയ്യാന്‍ പറ്റില്ല. മാവേലിക്കര കോടതിയില്‍ സറണ്ടര്‍ ചെയ്തിട്ട് എറണാകുളത്ത് നിന്ന് അവര്‍ വന്ന് കൊണ്ട് പൊയ്‌ക്കോളും എന്ന് പറഞ്ഞു. മുടി പുറകിലോട്ട് കെട്ടിയ ഒരാള്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. അയാള്‍ കുറച്ചങ്ങോട്ട് മാറി നിന്ന് എന്തോ തമിഴില്‍ ഫോണില്‍ സംസാരിച്ചു.
മാഡം പറഞ്ഞിട്ടാണ് സാറിനെ വന്ന് കാണുന്നതെന്നും സുനിയ്ക്ക് വേണ്ടി ജാമ്യകാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും പറഞ്ഞിരുന്നു. സറണ്ടര്‍ ചെയ്യാന്‍ ഉച്ചയ്ക്ക് ശേഷം വരാനാണ് പറഞ്ഞിരുന്നത്. അവരുടെ ഫോണ്‍ നമ്പര്‍ ഒന്നും തന്നിരുന്നില്ല. പിന്നീട് ഞാന്‍ കാണുന്നത് പള്‍സര്‍ സുനിയെ കോടതി വളപ്പിലിട്ട് പോലീസ് അറസ്റ്റ് ചെയ്യുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പൗലോസ് വളരെ നല്ല ഉദ്യോഗസ്ഥനാണ്. ഈ കാര്യത്തില്‍ അദ്ദേഹം കൂടുതലായി ഒന്നും എന്നോട് ചോദിച്ചില്ല. ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു പക്ഷേ ഇവര്‍ രണ്ട് പേരെയും കണ്ട് പിടിച്ചിരുന്നെങ്കില്‍ ആ മുടി വളര്‍ത്തിയാള്‍ മാഡം ആരാണന്ന് പറഞ്ഞേനേ. മാഡം കേരളത്തിലുള്ള ആളല്ല.
യാദിര്‍ശ്ചികമായാണ് പള്‍സര്‍ സുനിയുടെ അമ്മ തന്നെ ഫോണ്‍ ചെയ്യുന്നത്. കേസിന്റെ കാര്യത്തില്‍ സാറിന്റെ കുറച്ച് നിയമോപദേശങ്ങള്‍ വേണമെന്ന് പറഞ്ഞു. നിങ്ങള്ക്ക് വേണ്ടു ആളൂല്ലേ വരുന്നതെന്ന് ചോദിച്ചു. അപ്പോള്‍ ആളൂര്‍ പോയി എന്ന് പറഞ്ഞു. ഇപ്പോള്‍ വേറേ വക്കീലാണ്. സാറുമായി ബന്ധപ്പെട്ട് കഴിഞ്ഞാല്‍ സെറ്റില്‍മെന്റ് ആക്കാന്‍ കഴിയും. സാറിനെ വിളിക്കാം എന്ന് പറഞ്ഞു. പിന്നെ അടുത്ത ദിവസവും വിളിച്ചിരുന്നു. ഞാന്‍ വക്കാലത്ത് വന്നിടാമെന്നും പറഞ്ഞു. ഈ രണ്ട് കോളുകള്‍ മാത്രമേ അവര്‍ വിളിച്ചുള്ളൂ. ഡയറക്ട് ആയിട്ട് ഇതില്‍ ആര്‍ക്കും ഒന്നും അറിയില്ല.
ദിലീപ്, പള്‍സര്‍ സുനി, ആക്രമിക്കപ്പെട്ട നടി ഇവര്‍ക്ക് മൂന്ന് പേര്‍ക്കും മാത്രമേ സംഭവം അറിയത്തുള്ളൂ. അതില്‍ നടിയെ ഒഴിവാക്കി കഴിഞ്ഞാല്‍ പിന്നെ സത്യം അറിയാവുന്നത് ദിലീപിനും സുനിയ്ക്കും ആണ്. ആരാണ് കള്ളം പറയുന്നതെന്നും ആരാണ് സത്യം പറയുന്നതെന്നും ഇവര്‍ക്ക് മാത്രമേ അറിയൂ. ഇതില്‍ എല്ലാം സാഹചര്യ തെളിവുകള്‍ മാത്രമാണ്. നിയമം കുറച്ച് കൂടെ ശക്തമാക്കണം. ശിക്ഷയും ശക്തമാക്കണം. ഇപ്പോള്‍ ഒരു സ്ത്രീ വന്ന് പീ ഡന പരാതി നല്‍കുമ്പോള്‍ ഈ പരാതി നല്‍കുന്ന സ്ത്രീയ്‌യ്‌ക്കെതിരെയും അന്വേഷണം ആവശ്യമാണ് എന്നും അഭിഭാഷകന്‍ പറയുന്നു.