Connect with us

കഥകളെക്കാള്‍ വിചിത്രമാണ് സത്യം; കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആടു ജീവിതം തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Malayalam

കഥകളെക്കാള്‍ വിചിത്രമാണ് സത്യം; കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആടു ജീവിതം തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കഥകളെക്കാള്‍ വിചിത്രമാണ് സത്യം; കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആടു ജീവിതം തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വരാജിനെ നായകനാക്കി ബ്ലേസി ഒരുന്നു ആടുജീവിതം. ചിത്രത്തേക്കുറിച്ചുള്ള ഓരോ വാര്‍ത്തയും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. 2024 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററില്‍ എത്തും.

പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സം?ഗീതം നല്‍കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പന നിര്‍വഹിക്കുന്നു.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, ഇന്ത്യന്‍ നടന്‍ കെ.ആര്‍.ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ കെ എസ്സും, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ആണ്. ‘ആടുജീവിതം സാര്‍വത്രിക ആകര്‍ഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലര്‍ത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഈ നോവല്‍ ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാള്‍ വിചിത്രമാണ് സത്യം. ഈ ചിത്രം പൂര്‍ണ്ണമായും തീയറ്റര്‍ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ ‘മാഗ്‌നം ഓപ്പസ്’ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’ എന്നും ബ്ലെസി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top