Malayalam Breaking News
ആരെ വിവാഹം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനം; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ആദില്‍!
ആരെ വിവാഹം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനം; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ആദില്‍!
അവതാരക വേഷത്തിൽ തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറിയ ആദിൽ ഇബ്രാഹിം കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതനായത്. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് വധു. സമൂഹ മാധ്യമങ്ങളിൽ വിവാഹ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത് . ചത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ വിവാഹത്തിന് വിമർശങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ പലരും എത്തി. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ചോദ്യങ്ങൾ ഉയർന്നത്
വിവാഹം മുസ്ലിം മതാചാര പ്രകാരമോ? മുസ്ലിമുകളെ പറയിപ്പിക്കുകയാണോ? ഇതാണോ കല്യാണം?
ഇങ്ങനെ വരുന്നു ചോദ്യങ്ങൾ … ഒരു മുസ്ലിം ആയിരുന്നിട്ട് ഈ വിവാഹം തീര്‍ത്തും ഷോക്കായിപ്പോയെന്നും ആദിലിനെ അണ്‍ഫോള്ളോ ചെയ്യുകയാണെന്നുമായിരുന്നുമുള്ള ഒരു കമന്റ്ന് മറുപടിയുമായി ആദിൽ തന്നെ രംഗത്ത് എത്തി . ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ആദില്‍ മറുപടി നല്‍കിയത്. താന്‍ ആരെ വിവാഹം ചെയ്യണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും ആളുകളെ മനുഷ്യരായി മാത്രമേ താന്‍ കാണാറുള്ളൂ എന്നും ആദില്‍ കുറിച്ചു
ആദിലിന്റെ പോസ്റ്റ്
എന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെക്കുറിച്ചും വളരെ നെഗറ്റീവായ കമന്റുകള്‍ കാണാനിടയായി. ആദ്യം ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കണ്ടെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ രണ്ടു മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണിത്. ഞാന്‍ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല.
അതുകൊണ്ട് ഞാന്‍ എന്താണോ അതിനെ സ്നേഹിക്കുന്ന ഒരു യഥാര്‍ഥ മനുഷ്യന് ആണെങ്കില്‍ മാത്രം തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം. എന്റെ വിശ്വാസം എന്താണെന്ന് തീരുമാനിക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. ആദില്‍ കുറിച്ചു.
വേദിയിൽവച്ച് നമിതയുടെ കഴുത്തിൽ ആദിൽ ആദ്യം മിന്നുകെട്ടി. പരസ്പരം വരണമാല്യം അണിയിച്ച വധൂവരൻമാർ പിന്നീട് സത്ക്കാരത്തിനെത്തിയർ അതിഥികൾക്കും ബന്ധുക്കൾക്കുമൊപ്പം ചിത്രങ്ങളെടുത്തു. തുടർന്ന് കേക്ക് മുറിച്ച് പരസ്പരം പങ്കിട്ടു. വിവാഹത്തിൽ. റോണി, സഞ്ജു ശിവറാം, അനുമോള്‍, ആരിഫ് എംപി, പാര്‍വതി നമ്ബ്യാര്‍, ശില്പ ബാല, ഹേമന്ദ് മേനോള്‍, അനു മോഹന്‍, അവതാരിക അശ്വതി ശ്രീകാന്ത്, സംവിധായകരായ ജിസ് ജോയ്, സലിം അഹമ്മദ്, സംഗീത സംവിധായകന് ടോണി എന്നവരും പങ്കെടുത്തിട്ടുണ്ട്
ആര്‍ജെ, വിജെ, നടന്, അവതാരകന് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് ആദിൽ ഇബ്രാഹിം. അഭിനയത്തിനും അവതരണത്തിനുമൊപ്പം ബിസിനസ് മേഖലയിലും താരം കഴിവുതെളിയിച്ചിട്ടുണ്ട്. ദുബായിലെ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കേരളത്തിലേക്ക് എത്തിയ ആദില്‍ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധപ്പിടിച്ചു പറ്റിയത്. ഇതിന് പിന്നാലെ നിരവധി സിനിമകളിൽ വേഷമിടാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.9, അച്ചായൻസ്, ലൂസിഫർ ,ഹലോ ദുബായിക്കാരൻ എന്നീ ചിത്രാങ്ങാലിയിലും അഭിനയിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ച് നടന്ന വിവാഹ സത്ക്കാരത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Adil Ibrahim Reacts to Criticisms On His Wedding Adil Weds Namitha….
