Malayalam
‘അടി കപ്യാരെ കൂട്ടമണി’യ്ക്ക് രണ്ടാം ഭാഗം വരുന്നു
‘അടി കപ്യാരെ കൂട്ടമണി’യ്ക്ക് രണ്ടാം ഭാഗം വരുന്നു
2022 ഫെബ്രുവരിയില്‍ നടന് അജു വര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പള്ളി ഗോപൂരത്തില്‍ സ്ഥാപിച്ചിട്ടുള്ള കൂട്ടമണിയുടെ ചിത്രമാണ് ‘അടി കപ്യാരെ കൂട്ടമണി’ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന ആരാധകരുടെ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്.
ഒരു കോളേജ് ഹോസ്റ്റല്‍ മാത്രം പശ്ചാത്തലമാക്കി കഥപറഞ്ഞ് ബംബര്‍ ഹിറ്റടിച്ച ചിത്രം സംവിധാനം ചെയ്തത് ജോണ്‍ വര്‍ഗീസ് ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം അണിയറയിലാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം സംവിധായകന് മറ്റൊരാളാണെന്ന് അറിയിച്ചിരിക്കുകയാണ് നടന് ധ്യാന്‍ ശ്രീനിവാസന്.
2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസിനെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, നീരജ് മാധവ്, നമിത പ്രമോദ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. 1.80 കോടി മുടക്കി െ്രെഫഡെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
ചിത്രം വമ്പന്‍ വിജയമായതോടെ ഉടന്‍ തന്നെ നിര്‍മ്മാതാക്കള്‍ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. 2024ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയ ധ്യാന്‍ സിനിമ സംവിധാനം ചെയ്യുക അഹമ്മദ് കബീര്‍ ആണെന്നും പറഞ്ഞു.
തന്റെ വരുംകാല ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടന്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ പൂര്‍ത്തിയായാല്‍ 2024ല്‍ അടി കപ്യാരെ കൂട്ടമണി രണ്ടാം ഭാഗം കാണുമെന്നാണ് ധ്യാന്‍ പറഞ്ഞത്.
