Connect with us

ആ ഒരു മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്; തുറന്ന് പറഞ്ഞ് നടി ജീജ

Malayalam

ആ ഒരു മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്; തുറന്ന് പറഞ്ഞ് നടി ജീജ

ആ ഒരു മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്; തുറന്ന് പറഞ്ഞ് നടി ജീജ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.

സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.

മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും അമ്മയെ കുറിച്ചും നടി ജീജ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. ‘എനിക്ക് ഒരു പെണ്‍കുട്ടിയില്ല. എനിക്ക് ഡാന്‍സ് ചെയ്യുന്ന കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര കൊതിയാണ്. ഞാന്‍ ദൈവത്തോട് പറയുന്നത് അടുത്ത ജന്മത്തിലെങ്കിലും എനിക്ക് മഞ്ജുവിനെ പോലെ ഒരു മോളെ തരണേ എന്നാണ്. ദൈവം മഞ്ജുവിന് അത്രത്തോളം അനുഗ്രഹിച്ച് നല്‍കിയ കഴിവുകളാണ്. അതുകൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ഇത്രയും ഒരു ഹൈപ്പ് അവര്‍ക്ക് കിട്ടിയത്. മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി അവര്‍ നിലകൊള്ളുന്നതും,’

‘ആ കുട്ടി സിനിമയില്‍ അഭിനയിക്കുന്ന കാലം വരെ ആ ഒരു പോസ്റ്റിലേക്ക് ഇനി ഒരാള്‍ വരുമെന്ന് എനിക്ക് തോന്നുന്നില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും സ്‌നേഹത്തിന്റെ കാര്യത്തിലാണെങ്കിലും ശരി ഇനിയൊരാള്‍ അതുപോലെ ഉണ്ടാകില്ല. മഞ്ജുവിന്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കില്‍, അവള്‍ ലൊക്കേഷനില്‍ വന്നിട്ട് ചിരിയോടെ ജീജാന്റി എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ… ആ വിളി അവളുടെ ഹൃദത്തില്‍ നിന്നും വരുന്നതാണ്, നാക്കില്‍ നിന്നല്ല,’

‘അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു സുഖം, നമ്മുടെ മക്കള്‍ നമ്മളെ സ്‌നേഹിക്കുന്ന പോലെ ആണത്. പിന്നെ സമയം ആവുമ്പോള്‍ കഴിച്ചോ കുടിച്ചോ എന്നൊക്കെ തിരക്കും. പോയി കഴിക്ക് എന്നൊക്കെ പറയുന്ന ആ കുഞ്ഞിനെ കാണുമ്പോള്‍ അവളുടെ അമ്മയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നും. ഈ മകളെ സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് നല്‍കിയ അമ്മ ആ ബഹുമാനം അര്‍ഹിക്കുന്നു. ആ അമ്മ ഗുരുവായൂരില്‍ മോഹിനിയാട്ടം ചെയ്യുന്നതിന്റെ വീഡിയോ ഞാന്‍ കണ്ടു,’

‘അത് കാണാന്‍ എല്ലാ തിരക്കും മാറ്റിവെച്ച് മഞ്ജു എത്തി എന്ന് ആ അമ്മ പറയുമ്പോഴുള്ള ആ സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. മോള്‍ രണ്ടാമതും സിനിമയിലേക്ക് വന്ന ശേഷം ഇത്രയും ഉയരത്തില്‍ ആയതിനു ശേഷം ഒറ്റപ്പെട്ടിരിക്കുന്ന അമ്മയുടെ സന്തോഷങ്ങള്‍ പരിപോഷിപ്പിച്ച് സ്‌റ്റേജിലേക്ക് എത്തിച്ചില്ലേ. അതൊക്കെ കാണാനും അനുഭവിക്കാനും ആ കുട്ടി ഓടിയെത്തുക കൂടി ചെയ്തില്ലേ, ആ അമ്മയ്ക്കും മകള്‍ക്കും വേറെ എന്ത് പുണ്യമാണ് വേണ്ടത്,’

‘ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ഭഗവാന്‍ തരുന്ന അനുഗ്രഹങ്ങളെ അതുപോലെ ഏറ്റുവാങ്ങുക. ആ ഒരു മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്. മഞ്ജുവിനെപോലെ ഒരു മകളെ ഏത് ജന്മം ഏത് അമ്മയ്ക്ക് കിട്ടിയാലും അവര്‍ ഭാഗ്യവതികളാണ്. സ്വഭാവം എന്ന് പറയുന്നത് ഏത് പെണ്‍കുട്ടിയ്ക്കും അത്യാവശ്യമായ കാര്യമാണ്. ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥര്‍ക്കെ പറയാന്‍ പറ്റുകയുള്ളൂ,’

‘കാരണം സിനിമയില്‍ ആരെങ്കിലും ഒരാള്‍ മഞ്ജുവിന്റെ മുഖം കറുത്ത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ആരും കണ്ടുകാണില്ല. ലൊക്കേഷനില്‍ എത്തിയാല്‍ സ്മാര്‍ട്ട് ആയിട്ട് ചിരിച്ചോണ്ട് വരും. രാത്രി പോകുന്നത് വരെ അത് അങ്ങനെതന്നെ തുടരും. നല്ല കഥാപത്രങ്ങള്‍ കിട്ടി ഇന്ത്യയില്‍ ഉള്ള എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെയും അഭിനയിച്ച് മഞ്ജു ഇന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആവണേ എന്നുള്ള പ്രാര്‍ത്ഥനയിലാണ് ഞാന്‍. നമ്പര്‍ വണ്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇന്‍ ഇന്ത്യ മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് ഈ ജീജ,’ എമന്നും ജീജ സുരേന്ദ്രന്‍ പറഞ്ഞു.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top