Social Media
‘മിഷോങ് ചുഴലിക്കാറ്റില്‍’ തുള്ളിച്ചാടി നടി; ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ? ‘വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
‘മിഷോങ് ചുഴലിക്കാറ്റില്‍’ തുള്ളിച്ചാടി നടി; ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ? ‘വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റില്‍പ്പെട്ട് ദുര്‍ബലമായ ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയാത്തതും വെള്ളക്കെട്ട് തുടരുന്നതുമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത്. ഇതിനിടെ കാറ്റും മഴയും ആസ്വദിക്കുന്ന നടി ശിവാനി നാരായണന്റെ വീഡിയോക്ക് കടുത്ത വിമര്‍ശനം.
സ്വന്തം ഫഌറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് വീശിയടിക്കുന്ന മഴയ്ക്കൊപ്പം ശിവാനി പാട്ടുപാടി നൃത്തം ചവിട്ടുന്നത്. പ്രളയക്കെടുതിയില്‍ പെട്ട് ഭക്ഷണവും ശുദ്ധജലവും കിട്ടാതെ സാധാരണക്കാരും സിനിമാതാരങ്ങളും ഉള്‍പ്പടെയുള്ളവര്‍ വലയുമ്പോഴാണ് കൊടുങ്കാറ്റും പേമാരിയും ആസ്വദിക്കുന്ന വീഡിയോ ശിവാനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
‘മനസുഖിന്‍ ഒരു പുയല്‍’ എന്ന ഗാനത്തിനൊപ്പം കൊടുങ്കാറ്റില്‍ മഴയത്ത് നൃത്തം ചെയ്യുന്ന ശിവാനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘ഇതാണ് മിഷോങ് ചുഴലിക്കാറ്റ്’ എന്നാണ് വീഡിയോയ്ക്ക് നടി നല്കിയ ക്യാപ്ഷന്‍.
ശിവാനിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ‘താമസിക്കാന്‍ പോലും ഇടമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ?’ എന്നാണ് ആരാധകര്‍ അടക്കമുള്ളവര്‍ കമന്റ് ചെയ്തിരിക്കുന്നത്. മിനിസ്ക്രീനിലൂടെ എത്തി സിനിമയില്‍ സജീവമായ താരമാണ് ശിവാനി.
സ്റ്റാര്‍ വിജയ് ടിവിയിലെ സീരിയലുകളിലൂടെയാണ് നടി ശ്രദ്ധ നേടിയത്. ബിഗ് ബോസ് സീസണ് നാലില്‍ മത്സരാര്‍ഥിയായിരുന്നു. ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിലൂടെ സിനിമയിലെത്തി. വിജയ് സേതുപതി അവതരിപ്പിച്ച സന്താനത്തിന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളുടെ വേഷമാണ് ശിവാനി ചെയ്തത്.
