Malayalam
നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം; ഇസഹാക്കിനോട് നടി ഉണ്ണിമായ
നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം; ഇസഹാക്കിനോട് നടി ഉണ്ണിമായ
നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണമെന്ന് ഇസഹാക്കിനോട് നടി ഉണ്ണിമായ. കഴിഞ്ഞ ദിവസമായിരുന്നു ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാൾ. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്
ഇപ്പോഴിതാ നടി ഉണ്ണിമായയും ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ പൊന്നുബേബി ഇസകുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,” ,” ഉണ്ണിമായ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പിറന്നാൾ കേക്കിനടുത്തിരുന്ന് ചിരിക്കുന്ന ഇസയുടെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . എന്നാൽ ഇത് വെറുമൊരു കേക്ക് അല്ലായിരുന്നു. കേക്കിനുള്ളിയിൽ ഒരു സന്ദേശം ഒളിപ്പിച്ച് വെച്ചിരുന്നു
ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നൽകിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
actress unnimaya
