Connect with us

എന്റെ എക്സ് അക്കൗണ്ടിലൂടെ വരുന്ന പോസ്റ്റുകളൊന്നും എന്റേതല്ല, ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി തൃഷ

Actress

എന്റെ എക്സ് അക്കൗണ്ടിലൂടെ വരുന്ന പോസ്റ്റുകളൊന്നും എന്റേതല്ല, ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി തൃഷ

എന്റെ എക്സ് അക്കൗണ്ടിലൂടെ വരുന്ന പോസ്റ്റുകളൊന്നും എന്റേതല്ല, ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി തൃഷ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. പ്രേക്ഷകരുടെ പ്രിയങ്കരിയായ തൃഷയ്ക്ക് മുൻനിര നായികയായി ഉയരാൻ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാൽ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകർ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നിൽക്കാറുണ്ട്.

ഇപ്പോഴിതാ നടിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ തൃഷ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. എന്റെ എക്സ് അക്കൗണ്ടിലൂടെ വരുന്ന പോസ്റ്റുകളൊന്നും തന്റേതല്ലെന്നും അക്കൗണ്ട് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും തൃഷ പറഞ്ഞു.

അതേസമയം, അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ആകർഷണം.

ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. അണിയറയിൽ ഒരുങ്ങുന്ന റാം എന്ന മലയാള സിനിമയിലും തൃഷയാണ് നായിക. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷ ഇന്നുള്ളത്. കമൽ ഹാസന്റെ തഗ് ലൈഫിലും തൃഷയാണ് നായിക.

സൂര്യയുടെ പുതിയ സിനിമയിലും തൃഷയാണ് നായിക. തെലുങ്കിൽ ചിരഞ്ജീവി നായകനായെത്തുന്ന വിശ്വംഭര എന്ന സിനിമയിലും തൃഷയാണ് നായിക. 2016നുശേഷം ഒരു വർഷം സിനിമയിൽ നിന്നും വിട്ടുനിന്ന നടി പിന്നീട് ‘96’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പൊന്നിയിൻ സെൽവനിലെ വേഷവും നടിയുടെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. വിജയുടെ ‘ലിയോ’ ആണ് തൃഷ നായികയായെത്തിയ അവസാന ചിത്രം. ഈ വർഷം റിലീസ് ചെയ്ത വിജയ് ചിത്രം ‘ഗോട്ടിൽ’ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Continue Reading

More in Actress

Trending

Recent

To Top