ആറ് വർഷത്തെ പ്രണയം; ഒന്നോ രണ്ടോ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി സിനി വർഗീസ്!!
By
ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപാട് പരിചിതയായ നടിയാണ് സിനി വർഗ്ഗീസ്. ചെറിയ പ്രായം മുതലേ അഭിനയിച്ചു തുടങ്ങിയ സിനി ഇതിനോടകം മുപ്പതിലധികം മെഗാസീരിയലുകൾ ചെയ്ത് കഴിഞ്ഞു.
സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും സിനി വേഷമിട്ടിട്ടുണ്ട്. പതിനഞ്ച് വർഷത്തോളമായി നായികയായും വില്ലത്തിയായുമെല്ലാം തിളങ്ങിയ നടി സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ തന്റെ പ്രണയജീവിതത്തെക്കുറിച്ചും ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് സിനി. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് സിനി വിവാഹം കഴിച്ചത്.
എന്നാൽ പ്രണയ വിവാഹത്തിൽ അച്ഛനും അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. താൻ ഒരു പ്രണയബന്ധത്തിലേക്ക് പോകുമെന്ന് അച്ഛനും അമ്മയും കരുതിയിരുന്നില്ല. ആറ് വർഷത്തോളം പ്രണയിച്ചിരുന്നു.
വീട്ടുക്കാർക്ക് പ്രണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സിനി പറഞ്ഞത്. ഞാൻ കണ്ടുപിടിക്കുന്ന ആൾ ഓകെയായിരിക്കുമോ എന്ന ആശങ്ക മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു.
പ്രണയം വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ ആ വ്യക്തി നഷ്ടമാകും എന്ന് ഉറപ്പായിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ അച്ഛനും അമ്മയ്ക്കും ഒരുപാട് കാലം തന്നെ വിട്ട് നിൽക്കാൻ പറ്റില്ലായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. വിവാഹ ശേഷം ഒന്നര വർഷക്കാലം അമ്മ തന്നോട് സംസാരിച്ചിരുന്നില്ല.
ഭർത്താവുമായി വേർപിരിഞ്ഞതിനെ കുറിച്ചും സിനി പറഞ്ഞു. ഫാമിലി ജീവിതം ഇല്ലാതായെന്ന് തോന്നുമ്പോൾ നമുക്ക് ലൈഫ് വേണ്ടെന്ന് തോന്നും അങ്ങനെ ഒന്നോ രണ്ടോ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ അതായിരുന്നു ഏറ്റവും വലിയ മണ്ടത്തരം.
ഇന്ന് മനുഷ്യൻ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ താൻ എത്തിയിരുന്നു. ഒരു ഘട്ടത്തിൽ തനിക്ക് തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്നതിൽ നിന്നും മാറി മനുഷ്യന്മാരിൽ വളരെ ഡിപ്പന്റഡ് ആവുന്ന അവസ്ഥയുണ്ടായെന്നും സിനി വ്യക്തമാക്കി.
ഇന്ന ആൾ ഇല്ലാണ്ട് അടുത്ത സ്റ്റെപ്പ് എന്ത് ചെയ്യും, എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റുമോ എന്ന പേടിയായിരുന്നു. പറ്റുമെന്ന് ഞാൻ ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് എങ്ങനെയെങ്കിലും തീർന്നാൽ മതി എന്നായിരുന്നു, പിന്നീടാണ് അത് പൊട്ടത്തരമാണെന്ന് എനിയ്ക്ക് മനസ്സിലായത്.
ഇനി ജീവിതത്തിൽ ഒരിക്കലും ആ തീരുമാനം എടുക്കില്ലെന്ന് ഉറപ്പിച്ചു. വേർപിരിയാനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും തന്റെ ദേഷ്യമായിരിക്കാം കാരണമെന്നും താരം പറഞ്ഞു.
ഈ നിമിഷത്തിൽ ഞാൻ വിചാരിക്കുന്നത് നമുക്ക് നമ്മൾ വേണം എന്നാണ്. ഞാൻ എന്റെ എത്രയോ സമയം ,എത്രയോ പണം, ഞാൻ എനിക്ക് വേണ്ടി എടുത്തുവെയ്‌ക്കേണ്ട കാര്യം ഞാൻ ചെയ്തില്ല. അത് ഒരു മനുഷ്യൻ ചെയ്യേണ്ട കാര്യമാണ്, അത് താൻ ചെയ്തിരുന്നില്ലെന്നും സിനി പറഞ്ഞു.
തന്റെ ജീവിതത്തിലേക്ക് തന്റെ ലൈഫ് പാർട്ണർ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും നിയമപരമായി താൻ ഇപ്പോഴും ഒരാളുടെ ഭാര്യയാണെന്നും സിനി വ്യക്തമാക്കി. ഡാന്‍സിലൂടെ കരിയര്‍ ആരംഭിച്ച സിനി കൂട്ടുകാരി എന്ന ടെലിവിഷന്‍ പരമ്പരിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സിനിയും ആന്റണിയും പ്രണയിച്ച് വിവാഹിതരായവരാണ്.
