Connect with us

നടി ഷെഫാലി ജരിവാല അന്തരിച്ചു

Actress

നടി ഷെഫാലി ജരിവാല അന്തരിച്ചു

നടി ഷെഫാലി ജരിവാല അന്തരിച്ചു

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സം​ഗീത ആൽബത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായകുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുഴഞ്ഞു വീണതിനെ തുടർന്നാണ് നടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ഭർത്താവും നടനുമായ പരാഗ് ത്യാഗി, മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം സംഭവത്തെക്കുറിച്ചന്വേഷിക്കാൻ മുംബൈ പോലീസ് രാത്രി വൈകി ഷെഫാലിയുടെ അന്ധേരിയിലെ വസതിയിലെത്തി. ഫോറൻസിക് സംഘവും എത്തി വീട് വിശദമായി പരിശോധിച്ചിട്ടുണ്ട്. അതേസമയം, സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിലും ഷെഫാലി പ്രധാനവേഷത്തിലെത്തിയിരുന്നു.

2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും ഷെഫാലി തിളങ്ങിയിരുന്നു. 2002-ൽ കാണ്ടാ ലഗാ എന്ന മ്യൂസിക് വീഡിയോ ആണ് ഷെഫാലി ജരിവാലയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവാകുന്നത്.

More in Actress

Trending

Recent

To Top