ആ സിനിമ ചെയ്തു എന്നതിന്റെ പേരില്‍ ഒരു മോശം രക്ഷാകര്ത്താവായാണ് എന്നെ അവര്‍ കണ്ടത്; ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ ന ഗ്ന രംഗം മൂലം തനിക്ക് മകന്റെ സംരക്ഷണാവകാശം പോലും നഷ്ടമായെന്ന് നടി

നിരവധി ആരാധകരുള്ള താരമാണ് നടി ഷാരോണ്‍ സ്റ്റോണ്‍. പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ സിനിമ മൂലം തന്റെ ജീവിതത്തില്‍ സംഭവിച്ച ചില മോശം അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി.
ഈ സിനിമയിലെ ഒരു ന ഗ്ന രംഗം മൂലം തനിക്ക് മകന്റെ സംരക്ഷണാവകാശം പോലും നഷ്ടമായെന്ന് പറഞ്ഞിരിക്കുകയാണ് അവര്‍. താനും ഭര്‍ത്താവും തമ്മില്‍ മകന്റെ സംരക്ഷണാവകാശത്തെ ചൊല്ലി കേസ് നടക്കുകയായിരുന്നു. ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ രംഗത്തിന്റെ പേരിലാണ് കോടതി മകന്റെ സംരക്ഷണാവകാശം തനിക്ക് നല്‍കാതിരുന്നത്. ആ സംഭവം തന്നെ ഏറെ വേദനിപ്പിച്ചു എന്ന് ഷാരോണ്‍ സ്റ്റോണ്‍ പറഞ്ഞു.
‘ജഡ്ജി എന്റെ മകനോട് നിന്റെ അമ്മ ഇത്തരം ലൈം ഗിക ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാര്യം അറിയാമോ എന്ന് ചോദിച്ചു. ആ സിനിമ ചെയ്തു എന്നതിന്റെ പേരില്‍ ഒരു മോശം രക്ഷാകര്ത്താവായാണ് എന്നെ അവര്‍ കണ്ടത്’, എന്നും ഷാരോണ്‍ സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ആശുപത്രിയിലാകേണ്ട അവസ്ഥ വരെ തനിക്കുണ്ടായെന്ന് നടി ഓര്‍ക്കുന്നു.
‘ആ ചിത്രത്തിലൂടെ ഞാന്‍ ഗോള്‍ഡന്‍ ഗ്ലോബിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഗോള്‍ഡന്‍ ഗ്ലോബില്‍ എന്റെ പേര് വിളിച്ചപ്പോള്‍ മുറിയിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ ചിരിച്ചു. ആ നിമിഷം ഞാന്‍ ഏറെ അപമാനിക്കപ്പെട്ടുവെന്നും ഷാരോണ്‍ സ്റ്റോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...