News
‘യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്’; ഹരീഷ് പേരടി
‘യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്’; ഹരീഷ് പേരടി
സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്ന് വിഷപ്പുക ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍.
‘യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്. അല്ലാത്ത കാലത്തോളം നമ്മളീ കട്ട പുകയും ശ്വസിച്ച് ..ജനങ്ങളെ പൊട്ടന്‍മാരാക്കുന്ന ഈ മര ഊളകള്‍ക്ക് ചെല്ലും ചിലവും കൊടുത്ത് കഴിയേണ്ടിവരും…ജാഗ്രതൈ.’ – എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു. മണ്ണ് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളം ഉപയോഗിച്ച് കെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി 30 ഫയര്‍ എന്‍ജിനുകളാണ് ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നത്.കൂടാതെ ഹെലികോപ്റ്ററില്‍ നിന്ന് ആകാശ മാര്‍ഗവും വെള്ളമൊഴിക്കുന്നുണ്ട്.
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ 200 അഗ്‌നി രക്ഷാ പ്രവര്‍ത്തകരാണ് പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 70 ശതമാനം പ്രദേശത്തും പുക പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.