Social Media
ലോക്ക് ഡൗൺ ആയാലും ശ്യാമിലി തിരക്കാണ്!
ലോക്ക് ഡൗൺ ആയാലും ശ്യാമിലി തിരക്കാണ്!
Published on
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ലോക്ക് ഡൗൺ കാലത്തും നടി ശ്യാമിലി തിരക്കിലാണ്. ചിത്ര രചനയിൽ മുഴുകിയിരിക്കുകയാണ് ശ്യാമിലി
‘വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ. നിങ്ങളുടെ സ്കില്‍ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാക്കൂ. പാഷനെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂ.’ തന്റെ പുതിയ സൃഷ്ടികള്‍ പങ്കുവെച്ച് ശ്യാമിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരിലെ ഒരു ആര്‍ട്ട് ഗ്യാലറിയില്‍ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നിരുന്നു. പ്രശസ്ത ആര്‍ട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു.
മാളൂട്ടി, പൂക്കാലം വരവായ്, കിലുക്കാംപെട്ടി ചിത്രങ്ങളില്‍ ബാലതാരമായി മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് ശ്യാമിലി.
Actress Shamlee
Continue Reading
You may also like...
Related Topics:Shamlee
