സംയുക്തയ്ക്ക് അഭിനയം മടുത്തോ? വെളിപ്പെടുത്തലുമായി ബിജു മേനോൻ…
By
വിവാഹ ശേഷം സിനിമ വിട്ട് കുടുംബവുമായി ഒതുങ്ങി കഴിയുകയായിരുന്നു നടി സംയുക്ത വര്‍മ്മ. വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അധികം വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും അഭിനേത്രിയായി പ്രേക്ഷക മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. മാതൃകാ തരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും.
മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം പറഞ്ഞത്. സംയുക്തയെന്ന ഭാര്യയെക്കുറിച്ച് ബിജു മേനോന്‍ നിരവധി തവണ വാചാലനായിട്ടുണ്ട്.
എന്നാല്‍ ഈ കര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോന്‍. താനൊരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല. മാത്രമല്ല സംയുക്തയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ആരെങ്കിലും ഒരാള്‍ സമ്ബാദിച്ചാല്‍ മതിയെന്ന തീരുമാനമാണ് ഞങ്ങള്‍ക്ക്. ബിജു ജോലിക്ക് പോയ്ക്കോളൂയെന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞത്.
അവള്‍ക്ക് തിരികെ സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം. അതില്‍ പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്നും ബിജു മേനോന്‍ പറയുന്നു. ഒരു അഭിമുഖത്തില്‍ അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജു മേനോന്‍. ഇതോടെ താരത്തിന്റെ പെട്ടന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ട എന്നാണ് വ്യക്തമാകുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നല്ലൊരു അഭിനേത്രിയായി സംയുക്ത ഇന്നും പ്രേക്ഷകരുടെ മനസില്‍ ഉണ്ട്. മലയാളത്തിന്റെ മാതൃകാ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും
സംയുക്ത വര്‍മ്മ അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് പ്രമോഷനായി സോഷ്യല്‍ മീഡിയയൊന്നും സജീവമല്ലായിരുന്നു. സത്യന്‍ അന്തിക്കാട് പരിചയപ്പെടുത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാടന്‍ വേഷത്തിലും മോഡേണ്‍ കഥാപാത്രത്തിലുമൊക്കെ തിളങ്ങി നിന്നിരുന്നു ഈ അഭിനേത്രി. മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപുമുള്‍പ്പടെയുള്ള താരങ്ങളുടെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്. യോഗയിലുള്ള താല്‍പര്യവും മൈസൂരിലെ യോഗാ പഠനത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇടയ്ക്ക് ഭാവനയുടെ വിവാഹത്തിലും ലാലിന്‍രെ മകളുടെ വിവാഹത്തിനുമൊക്കെ എത്തിയപ്പോഴും താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
actress samyuktha varma
