Connect with us

നേർക്കൊണ്ട പാർവൈലൂടെ തമിഴികത്ത് നൃത്ത ചുവടുകൾ വെച്ച് ബോളിവുഡ് താരം കൽക്കി

News

നേർക്കൊണ്ട പാർവൈലൂടെ തമിഴികത്ത് നൃത്ത ചുവടുകൾ വെച്ച് ബോളിവുഡ് താരം കൽക്കി

നേർക്കൊണ്ട പാർവൈലൂടെ തമിഴികത്ത് നൃത്ത ചുവടുകൾ വെച്ച് ബോളിവുഡ് താരം കൽക്കി

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന 59 -ാം ചിത്രമായ നേർക്കൊണ്ട പാർവൈയിൽ നൃത്ത ചുവടുകളുമായി ബോളിവുഡ് താരം കൽക്കി കേക്ല. യുവൻ ശങ്കർ രാജ സംഗീതം നിർവ്വഹിച്ച ‘കാലം’ എന്നു തുടങ്ങുന്ന ഗാനത്തിലാണ് സ്പെഷ്യൽ ഡാൻസ് നമ്പറുമായി കൽക്കിയെത്തുന്നത്. അലിഷ തോമസും യുനോഹും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചനും താപ്സി പാന്നുവും മത്സരിച്ച് അഭിനയിച്ച് ഏറെ നിരൂപക പ്രശംസ നേടിയ ‘പിങ്ക്'(2016) എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘നേർകൊണ്ട പാർവൈ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ ചെയ്ത വക്കീൽ വേഷമാണ് തമിഴിൽ അജിത്ത് അവതരിപ്പിക്കുന്നത്.
ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, വിദ്യ ബാലൻ, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴകത്തേക്കുള്ള വിദ്യാബാലന്റെ തുടക്ക ചിത്രം കൂടിയാണ് ‘നേർകൊണ്ട പാർവൈ’. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

kalki-dance- thamizhakam-debut

More in News

Trending

Recent

To Top