Bollywood
നീണ്ട നാളത്തെ പ്രണയം സഫലമായി, നടന് അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകുന്നു; വിവാഹച്ചടങ്ങുകൾ ആരംഭിച്ചു
നീണ്ട നാളത്തെ പ്രണയം സഫലമായി, നടന് അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകുന്നു; വിവാഹച്ചടങ്ങുകൾ ആരംഭിച്ചു
നീണ്ട നാളത്തെ പ്രണയം സഫലമായി. നടന് അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകുന്നു. ഏഴ് വര്‍ഷത്തെ പ്രണയമാണ് പൂവണിയുന്നത് . വിവാഹച്ചടങ്ങുകള്‍ ആരംഭിച്ച ചിത്രങ്ങളാണ് റിച്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡല്‍ഹിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബൈയില്‍ വച്ച് സിനിമാപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. ‘ഫുക്രി’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്.
2019ല്‍ ആണ് റിച്ചയോട് അലി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും 2021-ല്‍ വിവാഹിതരാകേണ്ടിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. അതേസമയം, ‘ഡെത്ത് ഓണ്‍ ദ നൈല്‍’ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
‘ഫുക്രി 3’, ഹോളിവുഡ് ചിത്രം ‘കാണ്ഡഹാര്‍’, ‘ഖുഫിയ’ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍. ‘ഫുക്രി 3’ ആണ് റിച്ചയുടെ ഏറ്റവും പുതിയ ചിത്രം. നടി ഷക്കീലയുടെ ബയോപിക് ആയ ‘ഷക്കീല’ സിനിമയില്‍ അഭിനയിച്ച താരം കൂടിയാണ് റിച്ച ഛദ്ദ.
