Malayalam Breaking News
തന്നെ ട്രോളിയ സൂപ്പർതാര ഫാൻസിനു മോഹൻലാലിനെ തന്നെ ട്രോളി മറുപടി കൊടുത്ത് രഞ്ജിനി !
തന്നെ ട്രോളിയ സൂപ്പർതാര ഫാൻസിനു മോഹൻലാലിനെ തന്നെ ട്രോളി മറുപടി കൊടുത്ത് രഞ്ജിനി !
By
സിനിമ താരങ്ങൾക്ക് എപ്പോളും നേരിടേണ്ടി വരുന്നതാണ് ബോഡി ഷെയിമിങ്. മെലിഞ്ഞാലും വണ്ണം വച്ചാലും പ്രായം കൂടിയാലുമെല്ലാം ഇത്തരത്തിൽ അപഹാസ്യങ്ങൾ ഇവർക്ക് നേരിടേടി വരും. സ്ത്രീകളാണ് പ്രധാനമായും ഇത്തരം ട്രോളുകളുടെ ഇര. ഇത്തരത്തിൽ മോഹൻലാലിനെ വച്ച് തന്നെ കളിയാക്കിയ ട്രോളിനു ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രഞ്ജിനി .
സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് താക്കീത് നല്‍കേണ്ടത് സൂപ്പര്‍ഹീറോകള്‍ തന്നെയാണെന്ന് അവര്‍ പറഞ്ഞു.
പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ(ആദ്യ ചിത്രം) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന് (രണ്ടാമത്തെ ചിത്രം) എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തേതിലാകട്ടെ, മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവും.
ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തു വച്ചു കൊണ്ടാണ് രഞ്ജിനിയുടെ പോസ്റ്റ്. ഇതിന് തന്നെ സഹായിച്ചത് ഭര്‍ത്താവാണെന്നും രഞ്ജിനി പറയുന്നു. ഇത്തരം ട്രോളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് എളുപ്പം കഴിയുമെന്നും ഇതേവര്‍ക്കും ഒരു പാഠമായിരിക്കട്ടെയെന്നും രഞ്ജിനി ഓര്‍മിപ്പിക്കുന്നു.
actress ranjini against trolls
