ഒരുപാട് ഫോട്ടോകള്‍ക്കൊപ്പം ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നും ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കേണ്ട ആള് ആയി മാറും ഈ ചുവപ്പ് ഷര്ട്ടുകാരനെന്ന്; റാണി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശരണ്‍. ഇടവേളയ്ക്ക് ശേഷം കൈയ്യ് എത്തും ദൂരത്ത് എന്ന സീരിയലില്‍ ശരണ്‍ ശക്തമായ വേഷം ചെയ്യുമ്പോള്‍ ഭാര്യ റാണി ശരണ്‍ സിനിമകളില്‍ സഹതാര വേഷങ്ങളിലും സജീവമാവുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസത്തെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിയ്ക്കുകയാണ് റാണി. താരത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്
ഡിസംബര്‍ 3 എന്ന ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചാണ് റാണിയുടെ പോസ്റ്റ്. ഒരു ഡിസംബര്‍ 3 ന് ആയിരുന്നു റാണിയുടെയും ശരണിന്റെയും വിവാഹ നിശ്ചയം.
‘ഈ ഫോട്ടോ 2000 നവംബര്‍ 10 ആം തിയ്യതി എടുത്തത് ആണ്. ഞാന്‍ ചെയര്‍പേഴ്സണ്‍ ആയ വര്‍ഷം ഏട്ടന് കോളജില്‍ ആര്‍ട്സ് ഡേ ഉദ്ഘാടനത്തിന് വന്ന ദിവസം. അന്ന് ഒരുപാട് ഫോട്ടോകള്‍ക്കൊപ്പം ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നും ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കേണ്ട ആള് ആയി മാറും ഈ ചുവപ്പ് ഷര്ട്ടുകാരന് എന്ന്.
ഇന്ന് ഒരു ഡിംസംബര്‍ 3. 2003 ഡിസംബര്‍ 3 ന് ആണ് ഇരു വീട്ടുകാരും ഞങ്ങള്‍ ഒരുമിച്ചെന്ന തീരുമാനത്തെ ഔദ്യോഗികമായി ഉറപ്പിച്ചത്. ഡിസംബര്‍ 3 വിവാഹ നിശ്ചയ ദിവസം ഈ രണ്ട് പേര് എനിക്ക് സ്നേഹത്തിന്റെ രണ്ട് അറ്റവും അര്‍ത്ഥവും ആണ്..’- റാണി സരണ്‍ കുറിച്ചു. അപര്‍ണ രാജീവ്, രശ്മി സോമന് തുടങ്ങിയവര്‍ എല്ലാം ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....