Actress
നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു; വരൻ യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാൻ
നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു; വരൻ യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാൻ
കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് എന്നീ ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയായ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് വരൻ. ബംഗളൂരിവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിലെ യോഗ ട്രെയിനറാണ് ലോവൽ ധവാൻ. നാളുകളായി ഇരുവരും പ്രണയത്തിലാണ്.
കഴിഞ്ഞ വർഷമാണ് രമ്യ യോഗ പരിശീലനത്തിനായി ബംഗളൂരിവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ പരിശീലനത്തിനായി എത്തുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാകുകയിരുന്നു. പിന്നാലെ പ്രണയത്തിലായ ഇവർ വിവാഹം കഴിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
തുടർന്ന് തങ്ങളുടെ പ്രണയം വീട്ടിൽ അറിയിക്കുകയും ഇരുവരുടേയും കുടുംബം സമ്മതം അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയുമായിരുന്നു. അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തിൽ വച്ചായിരിക്കും വിവാഹം നടക്കുക. 15 ന് ചെന്നൈയിൽ വച്ച് വിവാഹ റിസപ്ഷൻ നടത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് രമ്യ. മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രത്തിന്റെ ഭാര്യ പൂങ്കുഴലിയായാണ് രമ്യ എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ വളരെപ്പെട്ടെന്ന് വൈറലായി മാറാറുണ്ട്.