ഒരുകാലത്ത് തെന്നിന്ത്യയുടെ താരസുന്ദരിയായിരുന്നു രംഭ. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആരംഭത്തിലും നടിക്കുണ്ടായിരുന്ന താരമൂല്യം ചെറുതൊന്നുമല്ല. സൂപ്പര്‍ താരങ്ങളുടെയെല്ലാം ഒപ്പം അഭിനയിച്ച രംഭ വിവാഹം ശേഷം അഭിനയത്തിൽ ഇടവേള എടുക്കുകയായിരുന്നു. നിലവിൽ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം വിദേശത്താണ് താരമിപ്പോൾ താമസം.
അതേസമയം നടിയും കുടുംബവും ഇപ്പോൾ അവധി ആഘോഷത്തിലാണ്. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നും നാട്ടിലെത്തിയ രംഭ, ഇന്നലെ രാവിലെ ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ എത്തിയിരുന്നു.
കുടുംബത്തോടൊപ്പമായിരുന്നു നടിയുടെ ക്ഷേത്ര ദർശനം. മാത്രമല്ല രംഭയോടൊപ്പം കൊറിയോഗ്രാഫർ കലാമാസ്റ്ററും ഉണ്ടായിരുന്നു. എന്നാൽ താരജാഡകൾ ഇല്ലാതെ ചുവന്ന ചുരിദാറിൽ സിമ്പിൾ ലുക്കിലാണ് രംഭ ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയത്.
ഇപ്പോൾ, സോഷ്യൽമീഡിയയിൽ സജീവമാണ് രംഭ. പുതിയ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും നടിപോസ്റ്റ് ചെയ്യാറുണ്ട്. രംഭ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ മുതൽ മാധ്യമങ്ങളിൽ താരത്തിന്റെ വാർത്തകൾ നിറയുകയാണ്. നടിയുടെ വേഷവും ചർച്ചയായിരുന്നു.
താരജാഡയില്ലാത്ത നടി, ഇന്നത്തെ നടിമാർ രംഭയെ കണ്ട് പഠിക്കണം എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. ശ്രീലങ്കൻ വ്യവസായി ഇന്ദ്രകുമാറാണ് രംഭയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. വിവാഹശേഷം രംഭ ഭര്‍ത്താവിനൊപ്പം കാനഡയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...