Bollywood
ബോളിവുഡ് നടി നിമ്മി അന്തരിച്ചു
ബോളിവുഡ് നടി നിമ്മി അന്തരിച്ചു
Published on
പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു നിമ്മി. ജുഹുവിലെ സബർബൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
എഴുത്തുകാരനും സംവിധായകനുമായ അലി റാസയാണ് നിമ്മിയുടെ ഭർത്താവ്. റാസ 2007ൽ അന്തരിച്ചു
നവാബ് ബാനു എന്നാണ് നിമ്മിയുടെ യഥാർത്ഥ പേര്. നടൻ രാജ് കപൂറാണ് നിമ്മി എന്ന പേര് നൽകിയത്.
1949 ൽ പുറത്തിറങ്ങിയ ബർസാത് എന്ന ചിത്രത്തിലൂടെയാണ് നിമ്മി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സാസ, ആൻ, മേരേ മെഹ്ബൂബ്, പൂജ കെ ഫൂൽ, ആകാശ്ദീപ്, ബസന്ത് ബഹർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.ലൗ ആന്റ് ഗോഡ് ആണ് അവസാന ചിത്രം. 1986 ലാണ് ചത്രം പുറത്തിറങ്ങിയത് .
Actress Nimmi passed away at Mumbai……
Continue Reading
Related Topics:Actress Nimmi
