നമ്മളല്ലേ ഇവിടെ ജീവിക്കുന്നത്, നമുക്ക് ഏറ്റവും കംഫര്‍ട്ടായ രീതിയില്‍ അത് സെറ്റ് ചെയ്യുക ; ഫ്ലാറ്റിലെ വിശേഷങ്ങളുമായി നിമ്മിയും അരുണും
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യപ്രേക്ഷകരുടെ ഇഷ്ട താരദമ്പതിമാരാണ്ഇരുവരും . അവതാരകയായിരുന്ന നിമ്മി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റുമാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഇപ്പോൾ നിരന്തരം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് ഇവർ എത്താറുണ്ട്.
തങ്ങളുടെ കരിയറിലെയും ജീവിതത്തിലെയും എല്ലാ വിശേഷങ്ങളെല്ലാം ഇവര്‍ ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തെക്കുറിച്ചും ഗർഭിണിയായതും മകന്റെ വരവിനെ കുറിച്ചുമെല്ലാം പറഞ്ഞുള്ള നിമ്മിയുടെ യൂട്യൂബ് വീഡിയോകൾ വൈറലായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ നിരവധി പേരാണ് ഇവരെ പിന്തുടരുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുന്നവരും നിരവധിയാണ്.
ഇപ്പോഴിതാ, ഇവരുടെ വീട്ടു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു യൂട്യൂബ് ചാനലിലെ ഹോം ടൂര്‍ വീഡിയോയിലാണ് നിമ്മിയും അരുൺ ഗോപനും തങ്ങളുടെ വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ചത്. വീടിന്റെ ഇപ്പോഴത്തെ ലുക്കെല്ലാം കൊണ്ടുവന്നത് നിമ്മിയാണെന്ന് അരുൺ പറയുന്നുണ്ട്. ആക മൊത്തം ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുന്ന വിധത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂന്ന് തവണ വീട് നവീകരിച്ചിട്ടുണ്ടെന്ന് താരങ്ങൾ പറയുന്നുണ്ട്.
ചെറിയ കാര്യങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ആര് വന്ന് കണ്ടാലും വളരെ ശാന്തമായ ഫീൽ ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. ഓരോ ഏസ്തെറ്റിക് ഭംഗി ആണ് ആഗ്രഹിച്ചത് അങ്ങനെയാണ് വീട് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബെഡ്‌റൂം വരുന്ന ചെറിയ ഫ്ലാറ്റാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ എല്ലാം അറേഞ്ച് ചെയ്ത് വയ്ക്കുന്നത് വലിയ ചടങ്ങാണ്. ആര്യനിപ്പോള്‍ അവന്റേതായ ലോകത്താണ്. അവനൊരു ട്രോളിയുണ്ട്. അതില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്ക് എടുക്കും, അത് വെച്ച് കളിക്കും, അതാണ് പതിവ്.
രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ആദ്യത്തെ ഡ്യൂട്ടി ബെഡ് മനോഹരമായി അറേഞ്ച് ചെയ്യുന്നതാണ്. ഇടയ്ക്കിടയ്ക്ക് കളേഴ്‌സൊക്കെ മാറ്റും. ആര്യന്‍ എന്ന് പേരിട്ടാണ് അവന്റെ റൂം അറേഞ്ച് ചെയ്തത്. ബേബിക്കൊരു റൂമിന് വാള്‍ പേപ്പര്‍ നോക്കിയപ്പോള്‍ ഇഷ്ടമായത് ചെയ്തതാണ്. അവന്റെ ലോകമാണ് ഇത്. അവന്‍ ഹാപ്പിയായി ഇരുന്നോളുമെന്നാണ് വീട്ടിലെ മകൻ ആര്യന് വേണ്ടി ഒരുക്കിയ സ്‌പേസ് കാണിച്ച് താരങ്ങൾ പറഞ്ഞത്.
നമ്മളല്ലേ ഇവിടെ ജീവിക്കുന്നത്. നമുക്ക് ഏറ്റവും കംഫര്‍ട്ടായ രീതിയില്‍ അത് സെറ്റ് ചെയ്യുക എന്നതായിരുന്നു ചിന്ത. വല്ലപ്പോഴും വരുന്ന ഗസ്റ്റിന് വേണ്ടി ഒരു റൂം അറേഞ്ച് ചെയ്യാന്‍ തോന്നിയില്ലെന്നും നിമ്മി പറയുന്നുണ്ടായിരുന്നു. വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരാണ് ഞങ്ങള്‍. കുറേ ട്രാവല്‍ ചെയ്യണം. നല്ലൊരു വീടുണ്ടാക്കണം. മരങ്ങളും പച്ചപ്പുമൊക്കെ ഉള്ള ഇടങ്ങൾ ഇഷ്ടമാണ്. കുറച്ച് മഞ്ഞും കൂടെയുണ്ടായാല്‍ നല്ലത്. സണ്‍ലൈറ്റ് കിട്ടുന്ന സ്ഥലം ഇഷ്ടമാണെന്നും നിമ്മി പറയുന്നുണ്ട്.
ജീവിതത്തില്‍ എവിടെയും സ്റ്റക്കാവാതെ മുന്നോട്ട് പോവുക. ജീവിതത്തില്‍ എല്ലാത്തിനുമൊരു ബാലന്‍സ് വേണമെന്നും ഇവർ പറയുന്നുണ്ട്. എന്നും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്ന നിമ്മിയുടെ സ്റ്റുഡിയോ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്ത ഫ്ലാറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ ഡോറിന്റെ വ്യത്യാസമേയുള്ളൂ സ്റ്റുഡിയോയിലേക്ക്. മോന്‍ ജനിച്ച സമയത്ത് അവിടെ ലൈറ്റും ക്യാമറയും ഷൂട്ടുമൊക്കെ ബുദ്ധിമുട്ടായിരുന്നു.
അധികം പണം ചെലവാക്കാതെയാണ് ഇവിടെ എല്ലാം ഒരുക്കിയത് എന്നും സ്റ്റുഡിയോ കാണിച്ചു കൊണ്ട് താരങ്ങൾ പറഞ്ഞു. തന്റെ വലിയൊരു സ്വപ്‌നമായിരുന്നു സ്വന്തമായൊരു യൂട്യൂബ് സ്റ്റുഡിയോ. എഡിറ്റിംഗ് ചെയ്യാനൊക്കെ അറിയാം എന്നാലും, ഗോപുവാണ് എല്ലാം ചെയ്ത് തരുന്നതെന്നും നിമ്മി പറയുന്നുണ്ട്