Malayalam Breaking News
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ട് കാമുകൻ ആത്മഹത്യാ ചെയ്തു ; കാരണം വ്യക്തമാക്കി നടി രംഗത്ത് !!
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ട് കാമുകൻ ആത്മഹത്യാ ചെയ്തു ; കാരണം വ്യക്തമാക്കി നടി രംഗത്ത് !!
By
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ട് കാമുകൻ ആത്മഹത്യാ ചെയ്തു ; കാരണം വ്യക്തമാക്കി നടി രംഗത്ത് !!
സീരിയലിലെ പോലീസ് വേഷത്തിൽ ലൈവിലെത്തിയ തമിഴ് നടി നിലാനി സംഭവം പോലീസ് കേസ് ആയതോടെയാണ് വാർത്തകളിൽ നിറഞ്ഞത്. പിന്നീട് നിലാനിയുടെ കാമുകനെന്ന് അവകാശപ്പെടുന്ന യുവാവ് ഇരുവരുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച ശേഷം ആത്മഹത്യാ ചെയ്തതോടെ നിലാനി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു.
എന്നാൽ ലളിത് കുമാറിന്റെ മരണത്തിൽ തെളിവുകൾ ഇല്ലാതിരുന്നിട്ടും മാധ്യമങ്ങൾ കഥകൾ മെനയുകയാണെന്ന് നിലാനി ആരോപിക്കുന്നു . ഇതേ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു.
ലളിതിനെതിരെ നിരവധി ആരോപണങ്ങളാണ് നിലാനി ഉന്നയിക്കുന്നത്.
മൂന്ന് വർഷം മുൻപാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന സ്ത്രീയെന്ന നിലയിൽ പല കാര്യങ്ങളിലും അയാൾ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാൾ മുന്നോട്ടു വന്നത്. എന്നാൽ ആ വിവാഹാഭ്യർത്ഥന താൻ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്. ലളിതിനെ കല്യാണം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാൽ അയാൾ ഒരു സ്ത്രീലമ്പടനാണെന്ന് ഞാൻ മനസിലാക്കുന്നത് പിന്നീടാണ്.
സഹോദരനും സഹോദരിയും വരെ അയാൾക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളിൽ നിന്ന് പണം തട്ടി കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് ഞാൻ അയാളുമായി അകലം പാലിച്ചത്. അതോടെ ഞാൻ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
തൂത്തുക്കുടി സമരത്തിന്റെ പേരിലുളള കേസിൽ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാൻ ആവശ്യപ്പെടാതെയാണ് അയാൾ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാൾ എന്നോട് നേരീട്ട് സമ്മതിച്ചതുമാണ്. എന്നെ ഇഷ്ടമാണെന്നും പ്രണയമാണെന്നും അയാൾ പറഞ്ഞു. പിന്നെ അഭ്യർത്ഥന ഭീഷണിയാകാൻ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അയാൾ പറഞ്ഞു. ഒരുപാട് ശാരീക മർദനങ്ങൾക്കും ഞാൻ വിധേയയായി. എന്റെ സീരിയൽ സെറ്റിൽ വന്നാണ് അയാൾ സ്വയം തീ കൊളുത്തി മരിച്ചത്.
ഒളിവിൽ പോയിട്ടില്ല. ഞാൻ നിങ്ങൾക്കു മുൻപിലുണ്ട്.നിലാനി പറഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറിൽ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാർ ആത്മഹത്യ ചെയ്യുന്നത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.
actress nilani about lover lalithkumars suicide
