‘വളരെ നാളത്തെ സ്വപ്നം സഫലമായി… മകന്റെ സ്നേഹം എന്റെ ദേഹത്ത്’ ; ചിത്രങ്ങളുമായി വിഘ്നേഷ് ശിവൻ !
കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന്, തന്‍റേതായ ഇടം നേടിയെടുത്ത താരമാണ് നയൻതാര.കാലങ്ങളായി പിന്തുടര്‍ന്ന് വന്ന നായികാ സങ്കല്‍പ്പങ്ങളെ കാറ്റില്‍പ്പറത്തി പുരുഷ കേന്ദ്രീകൃതമായ നായക പ്രാധാന്യം ഇല്ലാതെ തന്നെ സിനിമകള്‍ വന്‍ വിജയമാക്കാമെന്ന് കാണിച്ചു തരുന്നതാണ് നയന്‍താരയുടെ ഒട്ടുമിക്ക സിനിമകളും.
അടുത്തിടെയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾക്ക് സറോഗസിയിലൂടെ ജന്മം നൽകിയത് രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. കാത്തിരുന്ന് ജീവിതം ധന്യമാക്കാൻ വന്ന കുഞ്ഞുങ്ങളാണ് ഇപ്പോൾ നയൻസിന്റേയും വിക്കിയുടേയും ലോകം. ഉയിർ, ഉലകം എന്നീ പേരുകളിട്ടാണ് വിക്കി മക്കളെ വിശേഷിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്.ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇന്ത്യൻ സിനിമ മൊത്തം ഒഴകിയെത്തിയ അത്യാഢംബര വിവാഹമായിരുന്നു നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും. നാനും റൗഡി താൻ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്.
വൈകാതെ ഇരുവരും പ്രണയം പരസ്യപ്പെടുത്തി. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. കഴിഞ്ഞ വർഷമാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര വെളിപ്പെടുത്തിയത്.
മുമ്പ് പറഞ്ഞിരുന്നപോലെ തന്നെ വാർത്തസമ്മേളനം വിളിച്ച് ജനങ്ങളെ അറിയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. തന്റെ വിവാഹം കഴിഞ്ഞുവെന്ന് നിരന്തരം വാർത്തകൾ വരുന്നതിനാൽ ഒരിക്കൽ നയൻതാര ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയും എന്നെങ്കിലും വിവാഹിയാകുന്നുണ്ടെങ്കിൽ അത് നാല് പേരെ അറിയിച്ചിട്ട് മാത്രമെ നടത്തൂവെന്നും ഒളിച്ചോടി കല്യാണം കഴിക്കാൻ പോകുന്നില്ലെന്നും നയൻതാര പറഞ്ഞിരുന്നു.
അത് താരം പാലിക്കുകയും ചെയ്തു. കുഞ്ഞുങ്ങൾ പിറന്ന സന്തോഷം പങ്കുവെച്ച് വിഘ്നേഷ് സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു.’
‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു’, വിഘ്‌നേഷ് കുറിച്ചു. സോഷ്യൽമീഡിയയിൽ വളരെ അധികം സജീവമാണ് വിഘ്നേഷ് ശിവൻ. മക്കൾ പിറന്നശേഷം താരത്തിന്റെ സ്റ്റോറിയിൽ മുഴുവൻ ഇരട്ടകുഞ്ഞുങ്ങളുടെ കുസൃതി നിറഞ്ഞ വീഡിയോകളാണ് അധികവും.
ഇപ്പോഴിത മക്കളിൽ ഒരാൾ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ‘വളരെ നാളത്തെ സ്വപ്നം സഫലമായി… മകന്റെ സ്നേഹം എന്റെ ദേഹത്ത്’ എന്നാണ് മകൻ ടീഷർട്ടിൽ മൂത്രമൊഴിച്ച ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.
അച്ഛനായ സന്തോഷം എല്ലാത്തരത്തിലും വിഘ്നേഷ് ആസ്വദിക്കുന്നുവെന്ന് ചിത്രങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ ഓരോ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാണ്.തെന്നിന്ത്യയിൽ തന്നെ ആദ്യമായി സറോഗസിയിലൂടെ കുഞ്ഞുങ്ങൾ ജനിക്കുന്ന ദമ്പതികളാണ് വിഘ്നേഷും നയൻതാരയും അതിനാൽ തന്നെ ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റ് വലിയ വിവാദങ്ങൾക്കും വഴിവെച്ചു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് തമിഴ്നാട് സർക്കാർ അന്വേഷിക്കുന്നത്.
വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമെ വാടക ഗര്‍ഭധാരണം നടത്താവൂവെന്ന് ചട്ടമുണ്ട്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ താരദമ്പതികൾ വിശദീകരണം നൽകി.നയന്‍താര നല്‍കിയ സത്യവാങ്മൂലത്തിലാണ് തങ്ങളുടെ വിവാഹം 2016ല്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ തുടങ്ങിയതെന്നും വിശദീകരണം നല്‍കിയിരിക്കുന്നത്. വിവാഹ രജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം ഇരുവരും സമര്‍പ്പിച്ചിട്ടുണ്ട്.
വാടക ഗർഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നും റിപ്പോർട്ടുണ്ട്. നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.