Connect with us

മഞ്ജു വാര്യർ ഇന്ന് ബ്രാൻഡ് ആണ് നായികമാരുടെ സൂപ്പർസ്റ്റാർ സിനിമകൾ വരും കാലങ്ങളിൽ വരും ; നമിത പറയുന്നു !

Movies

മഞ്ജു വാര്യർ ഇന്ന് ബ്രാൻഡ് ആണ് നായികമാരുടെ സൂപ്പർസ്റ്റാർ സിനിമകൾ വരും കാലങ്ങളിൽ വരും ; നമിത പറയുന്നു !

മഞ്ജു വാര്യർ ഇന്ന് ബ്രാൻഡ് ആണ് നായികമാരുടെ സൂപ്പർസ്റ്റാർ സിനിമകൾ വരും കാലങ്ങളിൽ വരും ; നമിത പറയുന്നു !

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

കുറേ നാളുകൾക്ക് ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഈശോ എന്ന സിനിമയിലാണ് നമിത പ്രമോദ് നായിക ആയെത്തിയത്. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ ജയസൂര്യ ആയിരുന്നു നായകൻ. സോണി ലിവിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. സിനിമകളിൽ പഴയത് പോലെ സജീവമാവാനുള്ള ഒരുക്കത്തിലാണ് നമിത പ്രമോദ്. ഇപ്പോഴിതാ മലയാള സിനിമയിലെ നായികമാരെക്കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നമിത.

മലയാളം സിനിമ ഇപ്പോൾ മാറുന്നുണ്ട്. മഞ്ജു വാര്യർ ഇന്ന് ബ്രാൻഡ് ആണ്. നല്ല സിനിമകൾ ചെയ്യുന്നു. അത്രയും വിജയമാവാത്ത സിനിമകളും ഉണ്ട്,’ നമിത പ്രമോദ് പറഞ്ഞു. അതിനാൽ തന്നെ നായികമാരുടെ സൂപ്പർസ്റ്റാർ സിനിമകൾ വരും കാലങ്ങളിൽ വരുമെന്നും നമിത പ്രമോദ് പറഞ്ഞു. റേഡിയോ മാം​ഗോയോടാണ് പ്രതികരണം.

മഞ്ജു വാര്യരുടെ മകൾ മീനാക്ഷി ദിലീപിന്റെ അടുത്ത കൂട്ടുകാരിയാണ് നമിത പ്രമോദ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുമുണ്ട്.

‘സത്യൻ അങ്കിളാണ് എന്നെ സിനിമയിൽ നായിക ആയി കൊണ്ട് വന്നത്. ഇവരോടെനിക്ക് വലിയ നന്ദി ഉണ്ടെങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ മാെത്തത്തിൽ ഒന്ന് കുലുക്കി മറിച്ച് എടുത്തത് സിദ്ധാർത്ഥ് ശിവ ആണ്,’ നമിത പ്രമോദ് പറഞ്ഞു. ആണ് എന്ന സിനിമയിൽ സിദ്ധാർത്ഥ് ശിവയ്ക്കൊപ്പം നമിത പ്രമോദ് പ്രവർത്തിച്ചിട്ടുണ്ട്. സജിത മഠത്തിലും നമിത പ്രമോദും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ റിലീസ് ചെയ്തിട്ടില്ല.

അഭിമുഖങ്ങളിൽ എന്ത് സംസാരിക്കണമെന്നത് ഓരോരുത്തരുടെ തീരുമാനമാണെന്നും ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് പറയാൻ ആർക്കും അധികാരമില്ലെന്നും നമിത പ്രമോദ് പറഞ്ഞു. ഡിപ്ലോമാറ്റിക് ആവുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതിന് അവകാശമുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു.

മുമ്പ് ചെയ്തിട്ടില്ലാത്തതരത്തിലുള്ള സിനിമകൾ ചെയ്യാനാണ് താൽപര്യം. രണ്ട് വർഷം സ്വയം മനസ്സിലാക്കി. ഏത് മേഖലയിലുള്ളവരും വളരുന്നത് ചുറ്റിലുമുള്ള പ്രോസസ് കണ്ട് മനസ്സിലാക്കി ആണ്. കൂടെ ജോലി ചെയ്യുന്നവരുടെ വർക്ക് കണ്ട് മനസ്സിലാക്കിയാണ് താനും വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയതെന്നും നമിത പ്രമോദ് പറഞ്ഞു.

More in Movies

Trending

Recent

To Top