Connect with us

ഡോക്ടറുടെ ബലാ ത്സം​ഗ കൊ ലപാതകം; സംഭവത്തോട് പ്രതിഷേധിച്ച് തെരുവിൽ നൃത്തം ചെയ്ത് കള്ളനും ഭ​ഗവതിയും നായിക മോക്ഷ

Actress

ഡോക്ടറുടെ ബലാ ത്സം​ഗ കൊ ലപാതകം; സംഭവത്തോട് പ്രതിഷേധിച്ച് തെരുവിൽ നൃത്തം ചെയ്ത് കള്ളനും ഭ​ഗവതിയും നായിക മോക്ഷ

ഡോക്ടറുടെ ബലാ ത്സം​ഗ കൊ ലപാതകം; സംഭവത്തോട് പ്രതിഷേധിച്ച് തെരുവിൽ നൃത്തം ചെയ്ത് കള്ളനും ഭ​ഗവതിയും നായിക മോക്ഷ

രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാ ത്സം​ഗ കൊ ലപാതകം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഈ വേളയിൽ ഈ സംഭവത്തോട് പ്രതിഷേധിച്ച് തെരുവിൽ നൃത്തം ചെയ്തിരിക്കുകയാണ് ബം​ഗാളി നടി മോക്ഷ സെൻ​ഗുപ്ത.

കള്ളനും ഭ​ഗവതിയും, പുറത്തിറങ്ങാനിരിക്കുന്ന ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളികളി‍ക്കും സുപരിചിതയായ നടിയാണ് മോക്ഷ. കാസി നസ്റുൾ ഇസ്ലാം എഴുതിയ ഒരു കവിതയുടെ പശ്ചാത്തലത്തിലായിരുന്നു മോക്ഷയുടെ നൃത്തം. ഓ​ഗസ്റ്റ് 31-ന് ആയിരുന്നു പ്രതിഷേധം നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഈ സംഭവത്തേക്കുറിച്ച് കേൾക്കുമ്പോൾ ഞാൻ ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നതിനാൽ എന്താണ് യഥാർത്ഥ സാഹചര്യമെന്ന് അറിയില്ലായിരുന്നു. പിന്നീട് ആ കൊടും കു റ്റകൃത്യത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു.

ഒരു കലാകാരിയെന്ന നിലയിൽ, പ്രതിഷേധത്തിൻ്റെ ഭാ​ഗമായി തെരുവ് നൃത്തം നടത്താനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. അവരുടെ പ്രതിനിധിയായി നിന്നുകൊണ്ട് സാധാരണക്കാരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ കല ഉപയോഗിച്ച് വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഞാൻ എൻ്റെ സമയം മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് മോക്ഷ പറഞ്ഞത്.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വനിതാ ഡോക്ടർ കൊ ല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും ബ ലാത്സം​ഗക്കേസ് ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ.യും അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇരുവരേയും സി.ബി.ഐ. അറസ്റ്റ് ചെയ്തത്.

More in Actress

Trending