News
ഭര്‍ത്താവ് മരിച്ചിട്ട് മാസങ്ങള്‍ മാത്രം, നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വിദേശത്ത് റീല്‍സ് ചെയ്ത് എന്ജോയ് ചെയ്ത മീനയ്ക്ക് തെറിവിളി
ഭര്‍ത്താവ് മരിച്ചിട്ട് മാസങ്ങള്‍ മാത്രം, നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വിദേശത്ത് റീല്‍സ് ചെയ്ത് എന്ജോയ് ചെയ്ത മീനയ്ക്ക് തെറിവിളി
നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
ഈ വേദനയില്‍ നിന്നും മീനയും മകളും മുക്തരാവാന്‍ നാളുകള്‍ വേണ്ടി വന്നു. മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ഒരു പൊതുപരിപാടിയില്‍ പോലും എത്താതെ ആണ് കഴിഞ്ഞ കാലങ്ങള്‍ മീന തള്ളിനീക്കിയത്. വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഭര്‍ത്താവ് തന്നെ പിരിഞ്ഞത്. ആ ദുഃഖം മറക്കാന്‍ ഒരുപാട് കാലം എടുത്തിരുന്നു. മീനയെ ഈ ദുഃഖത്തില്‍ നിന്നും തിരികെ കൊണ്ടുവന്നത് മീനയുടെ സുഹൃത്തുക്കളായിരുന്നു.
തളര്‍ന്നുപോകാതെ മീനയെ ചേര്‍ത്തുപിടിച്ച് എന്നും സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നു എന്നതാണ് സത്യം. മീനയുടെ വേദനകള്‍ക്കുള്ള മറുമരുന്ന് ആയിരുന്നു ആ സൗഹൃദം എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോള്‍ മീന വിദേശത്താണ്. നടിയുടെ പുതിയ ഒരു ഇന്‍സ്റ്റഗ്രാം റീലാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സന്തോഷവതിയായി വളരെ മോഡേണ്‍ ലുക്കുകളാണ് ഈ റീലില്‍ മീന എത്തിയിരിക്കുന്നത്. സുഹൃത്തിനൊപ്പം വളരെ സന്തോഷവതിയായി നില്ക്കുന്ന മീനയെ കണ്ടുകൊണ്ടു ആളുകള്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
വേദനകള്‍ ഒക്കെ മറന്ന് നിങ്ങള്‍ തിരികെ ജീവിതത്തിലേക്ക് വന്നത് സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ്.ഈ മുഖത്തെ പുഞ്ചിരി നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ മോശം കമന്റുകളുകളും എത്തുന്നുണ്ട്. ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും നിങ്ങള്‍ സന്തോഷവതിയായത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. എങ്ങനെ കഴിയുന്നു നിങ്ങള്‍ക്ക് ഇങ്ങനെ ചിരിച്ചു നില്ക്കാന് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് ഒന്നും തന്നെ യാതൊരു വിധത്തിലുള്ള മറുപടിയും മീനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
കുറച്ച് നാളു മുമ്പ് മീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയെന്ന് അവകാശപ്പെട്ട് കൊണ്ട് ചില ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. പലരും സത്യാവസ്ഥ എന്താണെന്ന് അറിയാതെ മീനയെ സോഷ്യല്‍ മീഡിയയലൂടെ തെറിവിളിക്കുകയാണ് ചെയ്തത്.
എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വ്യക്തമാവുന്നത്. നടി ഷൂട്ടിങ്ങിനെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്. ജൂണ്‍ പതിമൂന്നിന് നടിയിത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗ ശേഷമുള്ള ഫോട്ടോസെന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.
ഭര്‍ത്താവ് മരിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ വേദന പങ്കുവെച്ച് നടി രംഗത്ത് വന്നിരുന്നു. ‘എന്റെ സ്നേഹനിധിയായ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ സമയത്ത് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ മാധ്യമങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവ് ചെയ്ത് നിര്‍ത്തണമെന്നും നടി പറഞ്ഞു. ഒപ്പം തങ്ങള്‍ക്ക് പിന്തുണ നല്കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും മീന രേഖപ്പെടുത്തി.
സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങള്‍ ഒക്കെ തന്നെ ആരാധകര്‍ക്ക് മുന്‍പിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ആണ് ഇതെല്ലാം വൈറലായി മാറുന്നത്. സുരേഷ് ഗോപി നായകനായെത്തിയ സാന്ത്വനം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള മീനയുടെ അരങ്ങേറ്റം. പിന്നീട് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു.
ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി. തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്, ജയറാം തുടങ്ങിയ നായകന്മാരുടെ എല്ലാം നായികയായെത്തിയത് മീന ആയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന മലയാളത്തില്‍ അവസാനമായി എത്തിയത്.
