Actress
നടി തൃഷയ്ക്ക് പരിക്കേറ്റു, കാലിൽ ഒടിവ് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ
നടി തൃഷയ്ക്ക് പരിക്കേറ്റു, കാലിൽ ഒടിവ് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യയിലെ താര റാണി തൃഷയ്ക്ക് പരിക്കേറ്റു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ചിത്രീകരണത്തിന് ശേഷം വിദേശ രാജ്യങ്ങളിൽ വെക്കേഷൻ ആഘോഷിക്കാൻ പോയതായിരുന്നു നടി. അവിടെ വെച്ചാണ് അപകടം ഉണ്ടായത് തൃഷയുടെ കാലിനാണ് പരിക്ക്. കാലിൽ ഒടിവ് സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ശേഷം വിദേശ ടൂർ അവസാനിപ്പിച്ച് തൃഷ നാട്ടിലേക്കു മടങ്ങി
കാലിൽ ബാൻഡേജ് ധരിച്ച ചിത്രം തൃഷ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ വേദന വകവയ്ക്കാതെ തൃഷ ‘പൊന്നിയിൻ സെൽവൻ’ വിജയാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു
അതിന്റെ പരിണിത ഫലവും തൃഷ പോസ്റ്റ് ചെയ്യാൻ മറന്നില്ല. കാലിനു പരിക്കുള്ളപ്പോൾ ഒരിക്കലും നൃത്തം ചെയ്യരുത് എന്ന് തൃഷ. തന്റെ കാലിൽ ഐസ് ബാഗ് വച്ച ചിത്രവും ഒപ്പമുണ്ട്. കാലിൽ നീർക്കെട്ടുള്ളതായി കാണാം
ഒരുപാട് നാളുകൾക്കു ശേഷം നടി തൃഷ അഭിനയരംഗത്തേക്ക് മടങ്ങിവന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 1. ഇതിലെ കുന്ദവൈ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ചെയ്തു. അടുത്തതായി ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന മലയാള ചിത്രം ‘റാം’ ആണ് തൃഷയുടെ ചിത്രം.