ഫേസ്ബുക്കിനേക്കാളും ഇൻസ്റ്റാഗ്രാമിൽ സജീവമാകാൻ ആണ് സിനിമ താരങ്ങൾക്കൊക്കെ താല്പര്യം. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കു വച്ച് സജീവമായി തന്നെ ഇൻസ്റാഗ്രാമിനെ ആരാധകരുമായി സംവദിക്കാനുള്ള പ്ലാറ്റഫോമായി താരങ്ങൾ ഉപയോഗിക്കാറുണ്ട്.
മിക്ക ചിത്രങ്ങളും വൈറലാകുന്നത് തന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നാണ്. ഇപ്പോൾ പ്രേക്ഷകരെ കുഴക്കി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. കടുത്ത ചുവപ്പ് ലിപ്സ്റ്റിക് അണിഞ്ഞു അതെ നിറത്തിലുള്ള വസ്ത്രവുമായി ഒരു മുഖം. മുഖമല്ല. ചുണ്ടു മാത്രം. ഈ പാതി മുഖം ആരുടേതാണെന്ന് തിരയുകയായിരുന്നു സമൂഹ മാധ്യമങ്ങൾ.
ഒടുവിൽ മുഖത്തിന്റെ ഉടമയെ കണ്ടെത്തിയിരിക്കുകയാണ്. മറ്റാരുമല്ല . ലെനയാണ് അത്. ഏഷ്യാനെറ്റ് ഫിലിം അവാർഡിനായി ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞു സൂപ്പർ കൂൾ ലുക്കിലാണ് ലെന പ്രത്യക്ഷപ്പെടുന്നത്.
ലെന തന്നെയാണ് ചിത്രങ്ങൾ പങ്കു വച്ചതും. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി സജീവമായി മലയാള സിനിമയിൽ ഉണ്ട് ലെന. ശക്തമായ അഭിപ്രായങ്ങളിലൂടെയും സ്വന്തം നിലപാടുകളിലൂടെയും ഇടക്ക് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് ലെന.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...