Social Media
‘ഭീകരന്‍ ലഡ്ഡു’ അണിയറപ്രവര്‍ത്തകര്‍ക്ക് സർപ്രൈസുമായി ലെന; വീഡിയോ പുറത്ത്
‘ഭീകരന്‍ ലഡ്ഡു’ അണിയറപ്രവര്‍ത്തകര്‍ക്ക് സർപ്രൈസുമായി ലെന; വീഡിയോ പുറത്ത്
ഷൂട്ടിങ്ങിനിടയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സര്‍പ്രൈസ് നല്‍കിയി നടി ലെന. ഒരു ലഡ്ഡുവാണ് സര്‍പ്രൈസ്. ഒരു കേക്കിന്റെ അത്രയും വലുപ്പമുളള ലഡ്ഡുവാണ് ലെന തന്റെ സുഹൃത്തുകള്‍ക്കായി പരിചയപ്പെടുത്തിയത്.
ബാഗില്‍ നിന്നു ലഡ്ഡു എടുക്കുന്നതിനു മുന്‍പ് അണിയറപ്രവര്‍ത്തകരോടും എത്ര എണ്ണം ഉണ്ടെന്നു പറയാന്‍ കഴിയുമോ എന്നു ലെന ചോദിക്കുന്നതു കാണാം. അവര്‍ 150 എണ്ണം വരെ പറയുമ്പോള്‍ ലെന പുറത്തെടുക്കുന്നതു ഒരെണ്ണം മാത്രമാണ് അതും വളരെ വലുത്. ലെക്കേഷന്‍ ഫണ്‍’ എന്ന ഹാഷ്ടാകോടെയാണ് ലെന വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടന്‍ സൗബിനെയും വീഡിയോയില്‍ കാണാനാകും.
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മോണ്‍സ്റ്റര്‍’ ആണ് ലെനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. സുദേവ്, സിദ്ദിഖ്, ഹണി റോസ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവുര്‍ നിര്‍വ്വഹിച്ചു.
