Social Media
‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍’; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍
‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍’; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍
‘ഒരു അഡാര്‍ ലൗ’ എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിന്റെ ഒരു ഗാനത്തിലെ കണ്ണിറുക്കലാണ് നടിയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്
മോഡലും ഗായികയും കൂടിയായ പ്രിയ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഫോട്ടോഷൂട്ട് , യാത്രാ ചിത്രങ്ങളെല്ലാം പ്രിയ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ 23-ാം പിറന്നാളിന്റെ ആഘോഷ ചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍’ എന്ന അടിക്കുറിപ്പാണ് പ്രിയ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. അനവധി പേര്‍ പ്രിയയ്ക്കു ആശംസകളുമായി കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.
പ്രിയ തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് . ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്കായ ‘യാരിയാന്‍ 2 ‘ ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം. മലയാളിയായ അനശ്വരയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
രാധിക റാവൂ , വിനയ് സപ്രൂ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍.അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ടിസീരീസ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2023 മെയ് 12 നാണ് റിലീസിനെത്തുക. ദിവ്യ കുമാര്‍, യശ്ദാസ് ഗുപ്ത, മീസാന്‍, പേള്‍ വി പൂരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
