Tamil
തെന്നിന്ത്യയുടെ പഴയ താരറാണി ലൈല വീണ്ടും സിനിമയിലേക്ക് !
തെന്നിന്ത്യയുടെ പഴയ താരറാണി ലൈല വീണ്ടും സിനിമയിലേക്ക് !
By
തെന്നിന്ത്യയുടെ ഒരു സമയത്തെ താര റാണി ആയിരുന്നു ലൈല . സൂര്യക്കൊപ്പവും വിജയ്ക്കൊപ്പവുമൊക്കെ തിലകിയ ലൈല , വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നു . ഇടക്ക് തിരികെ വന്നെങ്കിലും വീണ്ടും ഇടവേള ആയി. ഇപ്പോൾ പിന്നെയും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ലൈല .
ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്ലൈല . മണി ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധായകന്. വിവാഹത്തോടെ സിനിമ അഭിനയം നിര്‍ത്തുന്ന പതിവ് സിനിമയില്‍ അവസാനിച്ചിരിക്കുകയാണ്. പലരും ശക്തമായ കഥാപാത്രങ്ങളുമായി രണ്ടാം വരവ് നടത്തുന്നു. ഹിന്ദിയിലൂടെയായിരുന്നു ലൈല വെള്ളിത്തിരയിലെത്തുന്നത്.
1996 ലായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം.മലയാളത്തില്‍ ഇതാ ഒരു സ്നേഹഗാഥ, വാര് ആന്റ് ലൗ അടക്കമുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ബാല സംവിധാനം ചെയ്ത പിതാമഹന് അടക്കമുള്ള ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെയും ലൈല മലയാളികളുടെ മനം കവര്‍ന്നിട്ടുണ്ട്. ലൈലയുടെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ യുട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു. നടിയുടെ ചിരിയിലും സൗന്ദര്യത്തിലും മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ആരാധകര്‍ പറഞ്ഞു.
2006 ലായിരുന്നു ഇറാനി ബിസിനസുകാരനായ മെഹ്ദിയുമായി ലൈലയുടെ വിവാഹം കഴിയുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലൈലയുടെയും അദ്ദേഹവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത് .
actress laila back to cinema
