Malayalam
കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കവിത
കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കവിത
വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടിയും അവതാരകയുമായ കവിത നായര്‍.സുഹൃത്തും നടിയുമായ കനിഹയുടെ ആവശ്യപ്രകാരമാണ്ചിത്രം പങ്കുവെച്ചത്
”കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല, നന്ദനും ഞാനും ആ ദിവസം, ശരിക്കും ഞങ്ങൾ ഒരു റോളർകോസ്റ്റർ റൈഡിലായിരുന്നു” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്
അഭിനേത്രി എന്നതിന് പുറമേ എഴുത്തുകാരി കൂടിയാണ് കവിത. നന്ദനാണ് കവിതയുടെ ഭർത്താവ്. 2014-ലാണ് ഇരുവരും വിവാഹിതരാകുന്നത്.
ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്.
അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു”. കനിഹ കുറിച്ചു. ഒപ്പം തന്റെ ആരാധകരോട് ഇത് പോലെ പ്രിയപ്പെട്ട വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താരം ആവശ്യപ്പെട്ടിരുന്നു.
കനിഹയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്ത കവിതയോടും താരം ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു
actress kavitha
