News
നടി കനകയുടെ വീട്ടില്‍ തീയും പുകയും, പൊലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച!
നടി കനകയുടെ വീട്ടില്‍ തീയും പുകയും, പൊലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച!
സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് കനക. അന്നും ഇന്നും കനകയെ മലയാളികൾ ഓർക്കുന്നത് ഗോഡ്ഫാദറിലെ മാലുവെന്ന കഥാപാത്രമായിട്ടാണ്. അത്രത്തോളം ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു സിനിമയും സിനിമയിലെ പാട്ടുകളും.
ഇപ്പോഴിതാ കനകയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കനക താമസിക്കുന്ന ചെന്നൈയിലെ വീട്ടില്‍ തീപിടിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് മൈലാപ്പൂരില്‍ നിന്നും തേനാംപേട്ടില് നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കനകയുടെ വീട്ടില്‍ കയറിയപ്പോള്‍ നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച് തീ അണച്ചു. വീട്ടിലുള്ളവരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പൂജാമുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തുകയും വീടിനുള്ളില്‍ തീ പടരുകയുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്.
അന്തരിച്ച നടി ദേവികയുടെ മകളാണ് കനക. ഗായികയാകാനായിരുന്നു കനക ആഗ്രഹിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. 1989ല്‍ സംഗീത സംവിധായകനായ ഗംഗൈ അമരന് സംവിധാനം ചെയ്ത കരക്കാട്ടക്കാരന് എന്ന ചിത്രത്തിലൂടെയാണ് കനക സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ഈ ചിത്രത്തിന്റെ പേര് അവര്‍ക്ക് ഒരു പ്രതീകമായി മാറി. കരകാട്ടക്കാരന്‍ കനക എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. പ്രണയ പരാജയമാണ് താരത്തെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുമുണ്ട്.
