ജനീലിയ വീണ്ടും ഗര്‍ഭിണി?, സീപ്പര്‍ ലുക്കില്‍ നടന് റിതേഷും ജെനീലിയും
നിരവധി ആാധകരുള്ള ദമ്പതികളാണ് നടന് റിതേഷ് ദേശ്മുഖും ഭാര്യയും നടിയുമായ ജെനീലിയ ഡിസൂസ ദേശ്മുഖും. 2012ലാണ് ഇരുവരും വിവാഹിതരായത്. മറാത്തി ചിത്രമായ ‘വേഡ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇതുവരെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലെ സിനിമകളില്‍ ജെനീലിയ അഭിനയിച്ചിട്ടുണ്ട്.
ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ്. അതിനാല്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കും കുടുംബ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ വൈറലാകുന്നത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടെയും വിഡിയോയാണ്.
നീല നിറത്തിലുള്ള മിനി ഡ്രസില്‍ സിമ്പിള്‍ ലുക്കിലാണ് ജനീലിയ ഒരുങ്ങിയത്. വെള്ള നിറത്തിലുള്ള ഷര്‍ട്ടും പാന്റുമാണ് റിതേഷ് ധരിച്ചത്. മുംബൈയിലെ ഫാഷന്‍ സ്റ്റോര്‍ ലോഞ്ചിനെത്തിയതാണ് താരങ്ങള്‍. പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായതോടെ ജനീലിയ വീണ്ടും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഇരുവരുടെയും വിഡിയോയില്‍ ജനീലിയയെ റിതേഷ് ഒരുപാട് കെയര്‍ ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. കൂടാതെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുമ്പോള്‍ ജനീലിയ വയറില്‍ കൈ വെക്കുന്നുണ്ടെന്നും വയര്‍ തള്ളി നില്ക്കുന്നുണ്ടെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്.
ഇതോടെയാണ് താരം മൂന്നാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ജനീലിയയും റിതേഷും ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകന് റിയാന്‍ ജനിച്ചത്. 2016ലാണ് രണ്ടാമത്തെ മകന് റഹില്‍ ജനിച്ചത്.
