Connect with us

എന്‍എസ്എസ് കരയോഗത്തിന്റെ ഒ പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചത്, ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാചസ്പതി

News

എന്‍എസ്എസ് കരയോഗത്തിന്റെ ഒ പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചത്, ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാചസ്പതി

എന്‍എസ്എസ് കരയോഗത്തിന്റെ ഒ പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചത്, ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാചസ്പതി

ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് നടി ലക്ഷ്മി പ്രിയ എത്തിയിരുന്നു. ഇപ്പോഴിതാ നടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാചസ്പതി. എന്‍എസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവര്‍ 60,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്നെ സംഘാടകര്‍ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് പറഞ്ഞു. ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഇതിനപ്പുറം ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

‘ എന്റെ സ്വന്തം നാടായ ചെങ്ങന്നൂർ താലൂക്കിലെ ആല പഞ്ചായത്തിലെ എന്‍എസ്എസ് കരയോഗം അവരുടെ തൊണ്ണൂറ് വർഷത്തെ പ്രവർത്തന ചരിത്രം വിശദമാക്കികൊണ്ട് ഒരു ഡയറക്ടറി പുറത്തിറക്കുന്നതിന് വേണ്ടി അതിന്റെ സംഘാടകര്‍ ഒരു സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുന്ന് മാസം മുന്‍പാണ് ലക്ഷ്മിയെ വിളിച്ച് കാര്യങ്ങള്‍ പറയുകയും അവര്‍ സമ്മതിക്കുകയും ചെയ്തു. വിളിച്ചപ്പോള്‍ തന്നെ അവരോട് പറഞ്ഞിരുന്നു. ഇത് ഒരു കുഞ്ഞ് സ്ഥലവും ചെറിയ പരിപാടിയുമാണെന്ന്. വലുതായി പണമൊന്നും പ്രതീക്ഷിക്കരുതെന്നും.

അതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും വരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. ഇനി ഞാൻ ബന്ധപ്പെടില്ലെന്നും അവിടത്തെ ഭാരവാഹികളെ ബന്ധപ്പെടുമെന്നും ഞാൻ അറിയിച്ചു. നമ്പർ കൊടുത്തു. ഭാരവാഹികൾ നിരവധി തവണ ലക്ഷ്മിയെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇത് എന്ന അറിയടിച്ചപ്പോൾ കുഴപ്പമില്ല ഇനിയും സമയം ഉണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ സംഭാഷണം അവിടെ അവസാനിക്കുകയാണ് ചെയ്തത്. പിന്നീട് നോട്ടീസ് അടിക്കുന്ന സമയത്തും ഭാരവാഹികൾ വിളിച്ചുപറഞ്ഞു ലക്ഷ്മിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന്. അതനുസരിച്ച് ഞാൻ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. പിന്നീട് തിരിച്ചു വിളിച്ചു ഞാൻ വന്നുകൊള്ളാം പ്രശ്‌നമൊന്നും ഇല്ല എന്ന് ലക്ഷ്മി പറഞ്ഞു.

പിന്നീട് ഞാൻ അറിയുന്നത് അവര്‍ പരിപാടിയുടെ ദിവസം അവിടെയെത്തിയ ശേഷമുള്ള കാര്യങ്ങളാണ്. ലക്ഷ്മി വിളിച്ചിട്ടു പറഞ്ഞു. താന്‍ അവിടെ പോയി. തനിക്ക് വളരെ കുറച്ച് പണം മാത്രമാണ് അവര്‍ തന്നത്. കാര്യങ്ങള്‍ അന്വേഷിച്ച് തിരികെ വിളിക്കാമെന്നും താന്‍ അവരെ അറിയിച്ചു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഘാടകര്‍ നല്‍കിയ പതിനായിരം അവരെ എല്‍പ്പിക്കുകയാണെന്ന് ലക്ഷ്മി തന്നെ അറിയിച്ചു. പണം തിരികെ ഏല്‍പ്പിക്കരുതെന്ന് പറഞ്ഞിട്ടും അവര്‍ പണം തിരിച്ചുനല്‍കുകയായിരുന്നു. 60,000 രൂപയാണ് ലക്ഷ്മി ആവശ്യപ്പെട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. പണം സംബന്ധിച്ച് കാര്യങ്ങള്‍ സംസാരിച്ചത് അവര്‍ തമ്മിലാണ്. വലിയ തുക ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇത്രയൊന്നും ഉണ്ടാവില്ലെന്നറിയിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നു. ചെറിയ തുകയാണ് ലഭിച്ചതെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് നമ്പര്‍ അയക്കാനും താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ 25,000 രൂപ കൊടുക്കാമെന്ന ധാരണയില്‍ ഇരിക്കുന്നതിനിടെയാണ് ഇന്നലെ ലക്ഷ്മിയുടെ ഭര്‍ത്താവ് തന്നെ വിളിക്കുന്നത്. വളരെ സൗഹാര്‍ദത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ അവര്‍ തന്നോട് അലറുകയായിരുന്നു. താനായിട്ട് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഇനി ഇത് അറിയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍കട്ട് ചെയ്തതായും സന്ദീപ് പറഞ്ഞു

താന്‍ പണം വാങ്ങിയിട്ടുണ്ടോന്നോ, തനിക്കെതിരെ ഒരു ആരോപണവും പോസ്റ്റില്‍ ലക്ഷ്മി ഉന്നയിച്ചിട്ടില്ല. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് പറയുന്നത് ലക്ഷ്മി തെറ്റാണ്. അത് അവര്‍ തിരുത്തുമെന്ന് കരുതുന്നു. പലരും ഇത്തരം ആളുകളെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആവശ്യമായ സഹായം ചെയ്തു കൊടുക്കാറുണ്ട്.

ലക്ഷ്മിക്ക് പോലും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വരുന്നവരോട് ഒന്നും പറയാനില്ല. സുഡാപ്പികളും രാഷ്ട്രീയ എതിരാളികളുമാണ് ആവര്‍. അവര്‍ക്ക് അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ടാകാം. ഇതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ഒരു റോളുമില്ല. സഹപ്രവര്‍ത്തകര്‍ എതെരാവശ്യം ഉന്നയിച്ചാല്‍ ഇനിയും സഹായം തുടരും. ഇതിനപ്പുറം ഒരുവിശദീകരണം ഇല്ല. ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്. പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം. താലോലിക്കലും ആങ്ങളമാരുടെ റോളും ഒക്കെ നടക്കട്ടെ. കപട മുഖം അണിഞ്ഞ് നിഷകളങ്കാരവരുതെന്നും സന്ദീപ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു

ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് ലക്ഷ്മി സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പങ്കുവച്ചിരുന്നു. സ്വന്തം കൈയില്‍ നിന്നും ഡീസല്‍ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് പരിപാടികള്‍ക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്മിപ്രിയ പോസ്റ്റില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top