Connect with us

ഞാന്‍ നിരപരാധിയാണ്, ഞാന്‍ മയക്കുമരുന്ന് കഴിച്ചിട്ടില്ല; ലഹരി മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിന് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടി ഹേമ

News

ഞാന്‍ നിരപരാധിയാണ്, ഞാന്‍ മയക്കുമരുന്ന് കഴിച്ചിട്ടില്ല; ലഹരി മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിന് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടി ഹേമ

ഞാന്‍ നിരപരാധിയാണ്, ഞാന്‍ മയക്കുമരുന്ന് കഴിച്ചിട്ടില്ല; ലഹരി മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിന് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടി ഹേമ

നിശാപാര്‍ട്ടിയിലെ മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടി ഹേമ അറസ്റ്റില വിവരം കുറച്ച് മുമ്പാണ് പുറത്തെത്തിയത്. െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയില്‍ ഹേമ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ നിരപരാധിയാണെന്നും ഹേമ പ്രതികരിച്ചു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ നിരപരാധിയാണ്. അവര്‍ എന്നോട് എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. ഞാന്‍ മയക്കുമരുന്ന് കഴിച്ചിട്ടില്ല.’

‘ഞാന്‍ ആദ്യം വീഡിയോ പങ്കുവയ്ക്കുന്നത് ഹൈദരാബാദില്‍ നിന്നാണ്, ബംഗളൂരുവില്‍ നിന്നല്ല. ഹൈദരാബാദിലെ ഫാം ഹൗസില്‍ നിന്ന് ബിരിയാണി പാചകം ചെയ്യുന്ന വീഡിയോ പോലും ഞാന്‍ പങ്കുവച്ചു’ എന്നാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ഹേമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, ആരോഗ്യനില മോശമായതിനാല്‍ അന്വേഷണത്തിന് സമയം നല്‍കണമെന്ന് നടി െ്രെകംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഹിയറിംഗിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മൂന്നാമത്തെ നോട്ടീസ് നല്‍കിയതിന് ശേഷം ജൂണ്‍ മൂന്നിനാണ് നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്.

മെയ് 19ന് കര്‍ണാടക ഹെബ്ബഗോഡിയില്‍ ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍ ഫാംഹൗസില്‍ മേയ് 19ന് ആയിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ‘സണ്‍സെറ്റ് ടു സണ്‍റൈസ് വിക്ടറി’ എന്ന പേരില്‍ നടന്ന പാര്‍ട്ടിയില്‍ തെലുങ്ക് താരങ്ങള്‍, ഐടി ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പ്രമുഖരാണ് പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍കോട്ടിക്‌സ് വിഭാഗവും പൊലീസും സ്ഥലത്തെത്തിയത്.

പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നടി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ പങ്കെടുത്ത 73 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും മൂത്ര സാംപിളുകള്‍ നാര്‍കോട്ടിക്‌സ് വിഭാഗം പരിശോധിച്ചു. ഇതില്‍ 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി വ്യക്തമായി.

More in News

Trending

Recent

To Top