News
25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു, തന്നെയും മകളെയും കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസില്‍ പരാതി നല്കി നടി ഗൗതമി
25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു, തന്നെയും മകളെയും കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസില്‍ പരാതി നല്കി നടി ഗൗതമി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഗൗതമി രജനീകാന്ത്, കമല്‍ ഹാസന്, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങി നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായി തിളങ്ങിയിട്ടുണ്ട്. കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് ഏറെക്കാലമായി താമസം. കൂടാതെ ബിജെപിയുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലും സജീവമാണ്.
ഇപ്പോഴിതാ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത്് സംബന്ധിച്ച് ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ തനിക്ക് സ്വത്തുക്കളുണ്ട്. ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി 46 ഏക്കര്‍ വസ്തു വില്ക്കാന് തീരുമാനിച്ചു.
ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍ വിറ്റുതരാം എന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചു, അവരെ വിശ്വസിച്ച് അദ്ദേഹത്തിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നുമാണ് പരാതിയില്‍ ഗൗതമി സൂചിപ്പിക്കുന്നത്. എന്നാല്‍ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമി പരാതിയിലൂടെ പറയുന്നത്.
അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളില്‍ നിന്ന് തനിക്കും മകള്‍ക്കും വ ധഭീഷണിയുണ്ടെന്നും ഇത് സുബ്ബലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും ഗൗതമി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അന്വേഷിക്കാനും തന്റെ സ്വത്തുക്കള്‍ വീണ്ടെടുക്കാനും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അധികാരികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് താരത്തിന്റെ പരാതി. ചെന്നൈ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
