മനഃപൂര്‍വം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരു കാര്യമാണ് ഇത്; അവരവര്‍ക്ക് വരുമ്പോഴെ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ; വ്യാജ വാര്‍ത്തയെ കുറിച്ച് നടി ദിവ്യ എം നായര്‍

തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി ദിവ്യ എം നായര്‍. വ്യാജവാര്‍ത്ത വാട്സ്ആപ്പ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും അധികാരപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതായും നടി വ്യക്തമാക്കി.
‘ഞാന്‍ ദിവ്യ എം നായര്‍. ഇങ്ങനെ ഒരു വിഡിയോ ചെയ്യാന്‍ പ്രത്യേക കാരണമുണ്ട്. എന്റെ ചിത്രം ഉപയോഗിച്ച് വാട്സ്ആപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണാന്‍ ഇടവന്നു. അതുകണ്ട ഉടന്‍ സൈബര്‍ സെല്ലിലും കമ്മിഷണര്‍ക്കും ഡെപ്പ്യൂട്ടി കമ്മിഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ട് ചെന്ന് പരാതി നല്കുകയുണ്ടായി.
ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍ തന്നെ പൊലീസിന് മനസിലായി. ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ ഈ വിഡിയോ ചെയ്യാന്‍ കാരണം തന്നെ ഈ വാര്‍ത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളത് കൊണ്ടാണ്. മനഃപൂര്‍വം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരു കാര്യമാണ് ഇത്.
അതുകൊണ്ട്, ഇതുപോലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കിട്ടുമ്പോള്‍ അതെല്ലാവര്‍ക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവര്‍ക്ക് വരുമ്പോഴെ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ. നിങ്ങളുടെ ഈ പ്രവര്‍ത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്റെ ചിത്രം വച്ചുള്ള ഈ വ്യാജവാര്‍ത്ത നിങ്ങളുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മള് രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും,’ ദിവ്യ എം നായര്‍ പറഞ്ഞു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...