Actress
ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ചോദിക്കരുത്; അവതാരകയുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി ദേവനന്ദ
ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ചോദിക്കരുത്; അവതാരകയുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി ദേവനന്ദ
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ദേവനന്ദ. മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന്‍ ചിത്ത്രതിലൂടെയാണ് ദേവനന്ദ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും അതിന് മുന്നേ തന്നെ മിന്നല്‍ മുരളി, മൈ സാന്റ, ഹെവന്‍, തൊട്ടപ്പന്‍, സൈമണ്‍ ഡാനിയല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദേവനന്ദ അഭിനയിച്ചിട്ടുണ്ട്.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് നവാഗതനായ മനു രാധാകൃഷ്ണന്‍ രചനയും സംവിധാനവും ചെയ്ത ‘ഗു’ ആണ് ദേവനന്ദയുടെ പുതിയ ചിത്രം. സൂപ്പര്‍ നാച്വറല്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ സൈജു കുറുപ്പ്, നിരഞ്ജ് മണിയന്‍പിള്ള രാജു, കുഞ്ചന്‍, ലയാ സിംസണ്‍, അശ്വതി മനോഹര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചന്ദ്രകാന്ത് മാധവ് ആണ് ഛായാഗ്രഹണം. ജോനാഥന്‍ ബ്രൂസ് ആണ് സംഗീതം. , എഡിറ്റിംഗ് വിനയന്‍ എം.ജി. പി.ആര്‍. ഒ വാഴൂര്‍ ജോസ്.
ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദയും സൈജു കുറുപ്പും മണിയന്‍ പിള്ള രാജുവും പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛനാണോ അമ്മയാണോ ദേവനന്ദയുടെ സൂപ്പര്‍ ഹീറോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ദേവനന്ദ നല്‍കിയ മറുപടിയാണ് അഭിമുഖം വൈറലാകാന്‍ കാരണം.
‘അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്. അച്ഛനുള്ളതുകൊണ്ടാണ് ഷൂട്ടിംഗും പരിപാടിക്ക് പോണതുമൊക്കെ നടക്കുന്നത്. പക്ഷേ അമ്മയാണ് ഡ്രസിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അമ്മയാണ് ഞങ്ങളുടെ നട്ടെല്ല്. അമ്മയും അമ്മൂമ്മയും കാരണമാണ് എനിക്ക് പഠിക്കാന്‍ പറ്റുന്നത്.
നോട്ട് എഴുതി തീര്‍ക്കാന്‍ പറ്റുന്നത്. ക്ലാസില്‍ പോകാന്‍ പറ്റുന്നത്. അച്ഛന്‍ ഉണ്ടെങ്കിലേ സിനിമയുടെ കാര്യം നടക്കുള്ളൂ. അമ്മയുണ്ടെങ്കിലേ പഠനത്തിന്റെ കാര്യം നടക്കുള്ളൂ. അച്ഛനാണ് െ്രെഡവര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഹെയര്‍ സ്‌റ്റൈലിസ്റ്റ് എല്ലാം,’ ദേവനന്ദ പറഞ്ഞു.
ഗുളികന്റെ അത്ഭുതങ്ങളുമായിട്ടാണ് ‘ഗു’ തീയേറ്ററുകളില്‍ വരുന്നതെന്ന് ദേവനന്ദ വ്യക്തമാക്കി. എല്ലാവരുടെയും അഭിനയം കാണാന്‍ തീയേറ്ററില്‍ വരണം. തീയേറ്ററില്‍ കാണുന്നത് നല്ല അനുഭവമായിരിക്കുമെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.
