News
നിരന്തര ക്ഷേത്ര ദർശനം പ്രണയത്തിലേയ്ക്ക്; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതോടെ കൊ ന്ന് മാൻഹോളിൽ തള്ളി; ക്ഷ്ത്ര പൂജാരിയ്ക്ക് ജീവപര്യന്തം തടവ്
നിരന്തര ക്ഷേത്ര ദർശനം പ്രണയത്തിലേയ്ക്ക്; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതോടെ കൊ ന്ന് മാൻഹോളിൽ തള്ളി; ക്ഷ്ത്ര പൂജാരിയ്ക്ക് ജീവപര്യന്തം തടവ്
ടിവി താരം കുറുഗന്തി അപ്‌സരയെ കൊ ലപ്പെടുത്തിയ കേസിൽ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയെയാണ് തെലങ്കാന രംഗറെഡ്ഡി ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവുകൾ നശിപ്പിച്ചതിന് 10,000 രൂപ പിഴയും ഏഴ് വർഷം കൂടി തടവും വിധിച്ചിട്ടുണ്ട്. കൂടാതെ 10 ലക്ഷം രൂപ നടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2023ൽ ആണ് സംഭവം. സായ് കൃഷ്ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകയായിരുന്നു അപ്‌സര. സ്ഥിരം സന്ദർശകയായതോടെ ക്ഷേത്ര ദർശനം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും അപ്സരയുമായി ബന്ധം തുടരുകയായിരുന്നു സായ് കൃഷ്ണ.
എന്നാൽ ഇതിനിടെ അപ്‌സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിച്ചു. എന്നാൽ അപ്സരയെ വിവാഹം കഴിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ വിവാഹം കഴിക്കാമെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു.
സുഹൃത്തുക്കൾക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്‌സരയെ വിമാനത്താവളത്തിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് സായ് കൃഷ്ണ ഷംഷാബാദിലേക്ക് കൊണ്ടുപോയി. ശേഷം കൊ ലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേന്ന് രാത്രി 8:15 ഓടെയാണ് ഇരുവരും സരൂർനഗറിൽ നിന്ന് പുറപ്പെടുന്നത്.
10 മണിയോടെ ഷംഷാബാദിലെ ഹോട്ടലിൽ എത്തി അത്താഴം കഴിച്ച ശേഷം ജൂൺ 4ന് പുലർച്ചെ 3:50 ഓടെ നാർകുഡയിലെത്തി. വിജനമായ പ്രദേശത്ത് എത്തിയതോതെ കാറിൽ ഉറങ്ങുകയായിരുന്ന അപ്‌സരയെ സായ് കൃഷ്ണ സീറ്റ് കവർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും കല്ല് കൊണ്ട് തലയിൽ അടിച്ച് കൊ ലപ്പെടുത്തുകയുമായിരുന്നു.
കൃത്യത്തിന് ശേഷം സരൂർനഗറിലെ വീട്ടിലേക്ക് മടങ്ങിയ പ്രതി മൃതദേഹം കവറിൽ പൊതിഞ്ഞ് രണ്ട് ദിവസം കാറിൽ സൂക്ഷിച്ചു. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം തടയാൻ റൂം ഫ്രഷ്‌നറുകൾ ഉപയോഗിക്കുകയും ചെയ്തു. പിന്നീട്, അപ്‌സരയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ് സരൂർനഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിനടുത്തുള്ള മാൻഹോളിൽ തള്ളുകയായിരുന്നു.
കുറ്റകൃത്യം മറച്ചു വയ്ക്കാനായി മാൻഹോളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി പറഞ്ഞ് രണ്ട് ട്രക്ക് മണ്ണ് കൊണ്ടുവന്ന് മാൻഹോൾ നിറച്ച് സിമന്റ് ഉപയോഗിച്ച് അടച്ചു. ശേഷം ഷംഷാബാദിൽ വച്ച് അപ്‌സരയെ കാണാതായി എന്ന് ഇയാൾ പൊലീസിൽ പരാതിയും നൽകി. അപ്‌സരയുടെ അമ്മയുടെ സഹോദരൻ എന്ന പേരിലാണ് പരാതി നൽകിയത്.
അപ്‌സര മരുമകൾ ആണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ സായ് കൃഷ്ണയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കേസിൽ നിർണായക തെളിവുകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
