Connect with us

ഞാൻ കടന്നു പോയ മാനസിക സംഘർഷങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാവുന്നതാണ്. അതിൽ നിന്നും പുറത്ത് വരുന്നത് അത്ര എളുപ്പമല്ല; വൈറലായി ഭാവനയുടെ വാക്കുകൾ

Actress

ഞാൻ കടന്നു പോയ മാനസിക സംഘർഷങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാവുന്നതാണ്. അതിൽ നിന്നും പുറത്ത് വരുന്നത് അത്ര എളുപ്പമല്ല; വൈറലായി ഭാവനയുടെ വാക്കുകൾ

ഞാൻ കടന്നു പോയ മാനസിക സംഘർഷങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാവുന്നതാണ്. അതിൽ നിന്നും പുറത്ത് വരുന്നത് അത്ര എളുപ്പമല്ല; വൈറലായി ഭാവനയുടെ വാക്കുകൾ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ഭാവനയുടെ പഴയൊരു അഭിമുഖത്തിന്റെ ചില ഭാ​ഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായയിരുന്നു നടി. ചില സാഹചര്യങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. നിരന്തരം സിനിമകൾ ചെയ്തു കൊണ്ടിരുന്നപ്പോൾ പോലും ഞാൻ ബ്ലാങ്കായിട്ടുണ്ട്. അടുത്തത് എന്താണ് ചെയ്യുക എന്നറിയാതെ നിന്നിട്ടുണ്ട്. മൂഡ് സ്വിങ്സും മറ്റു പല തരത്തിലുള്ള ചിന്തകളും വന്നു കൊണ്ടേയിരുന്നിരുന്നു.

ആ ഫീലിംങ്സിൽ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കും. ചിലപ്പോൾ ആ ബുദ്ധിമുട്ട് മാറും, ചിലപ്പോൾ പിന്നെയും പ്രതിസന്ധികൾ അലട്ടും. ഒരിക്കലും ഒരാളെയും പുറത്തു നിന്ന് ജഡ്ജ് ചെയ്യാൻ സാധിക്കില്ല. ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതു കൊണ്ടോ വീഡിയോ അപ്ലോഡ് ചെയ്തത് കൊണ്ടോ അവർ ഹാപ്പിയാണെന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത്.

ചില ദിവസങ്ങളിൽ അതിന്റെ ഓപ്പോസിറ്റ് ഫീലിം​ഗായിരിക്കും എനിക്ക്. എല്ലാ മനുഷ്യർക്കും ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്. എനിക്ക് അത് വളരെയധികം ഉണ്ട്. പിന്നെ ഇതൊന്നും പുറത്ത് കാണിച്ച് നടക്കാൻ സാധിക്കില്ലല്ലോ. ഞാൻ കടന്നു പോയ മാനസിക സംഘർഷങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാവുന്നതാണ്. അതിൽ നിന്നും പുറത്ത് വരുന്നത് അത്ര എളുപ്പമല്ല. എന്നും രാവിലെ എഴുന്നേൽക്കുന്നത് ഇന്ന് എല്ലാം ശരിയാക്കാം എന്ന ധാരണയിൽ അല്ല.

ചില കാര്യങ്ങൾ അത് മനസിൽ തന്നെ ഒരു നോവായി നിലനിൽക്കും. എന്റെ അച്ഛൻ മരിച്ചിട്ട് 8 വർഷങ്ങളായി. എല്ലാവരും പറയും ഇതെല്ലാം പതിയെ മറക്കുമെന്ന്. പക്ഷേ അച്ഛൻ കൂടെയില്ല എന്നത് ഇന്നും ഉള്ളിൽ ഒരു വേദനയായി നിൽക്കുന്നുണ്ട്. അത് ഒരുപക്ഷേ ഞാൻ മരിക്കുന്നത് വരെ എന്റെ ഉള്ളിൽ തന്നെയുണ്ടാവും. അതിൽ നിന്നും പൂർണമായും മാറി ഹാപ്പിയായി ജീവിക്കാം എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും. ആ മുറിവുകളും വേദനകളും ജീവിതാവസാനം വരെ ഉണ്ടാവും എന്നാണ് ഭാവന പറയുന്നത്.

വ്യക്തി ജീവിതത്തെക്കുറിച്ച് ഭാവന അധികം തുറന്ന് സംസാരിക്കാറില്ല. കന്നഡ സിനിമാ നിർമാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നവീന്റെ പക്വവും മാന്യവുമായ പെരുമാറ്റമാണ് തനിക്ക് ഇഷ്‌ടപ്പെട്ടതെന്ന് നേരത്തെ ഭാവന പറഞ്ഞിട്ടുണ്ട്. അടുത്തിടെ വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ഭാവന സംസാരിച്ചിരുന്നു.

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്നതിനെക്കുറിച്ചായിരുന്നു ഭാവന പറഞ്ഞത്. ഭർത്താവായി സിനിമാ രംഗത്ത് നിന്നുള്ള ആൾ തന്നെ വേണം എന്നുണ്ടായിരുന്നു. വളരെ പക്വതയുള്ള, കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന, സാമ്പത്തികമുള്ള ആളെ വേണമെന്നുണ്ടായിരുന്നു എന്നും ഭാവന പറഞ്ഞിരുന്നു.

2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു. ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്.

More in Actress

Trending

Recent

To Top