Actress
മമ്മയുടെ മകൾ…, ഗൗരിയുടെ ഫ്ലോറൽ ഡേ ചിത്രവുമായി നടി ഭാമ
മമ്മയുടെ മകൾ…, ഗൗരിയുടെ ഫ്ലോറൽ ഡേ ചിത്രവുമായി നടി ഭാമ
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. സിംഗിൾ മദർ ആണെന്ന കാര്യം ഭാമ തന്നെയാണ് അറിയിച്ചത്. മൂന്ന് വയസ്സ് ആണ് ഇപ്പോൾ മകൾക്ക്. ഇപ്പോൾ മകൾ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
കുഞ്ഞിനെ പ്ളേ സ്‌കൂളിൽ അയക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചോയിസ് സ്‌കൂൾ ടാഗ് കഴുത്തിൽ അണിഞ്ഞുകൊണ്ടുള്ള ഒരു ചിത്രം ആണിത്. മമ്മയുടെ മകൾ. ഫ്ലോറൽ ഡേ എന്നിങ്ങനെയുള്ള ഹാഷ് റ്റാഗുകൾ നൽകിക്കൊണ്ടാണ് ഭാമ മകളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്.
എന്നാൽ മകളുടെ മുഖം താരം പരസ്യപ്പെടുത്തിയിട്ടില്ല. ഒന്നോ രണ്ടോ വട്ടമാണ് ഭാമ മകളുടെ മുഖം പൂർണ്ണമായും പ്രേക്ഷകരെ കാണിച്ചിട്ടുള്ളത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളിലെല്ലാം മുഖം മറച്ചുവെച്ചാണ് താരം എത്തിയിട്ടുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താനൊരു ശക്തയായ സ്ത്രീയായതിന്റെ കാരണത്തെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നു.
‘ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി’, എന്നുമാണ് ഭാമ എഴുതിയിരിക്കുന്നത്. താൻ സിംഗിൾ മദറാണെന്ന് നടി പ്രഖ്യാപിച്ചതോടെ ഭർത്താവുമായി വേർപിരിഞ്ഞു എന്ന കാര്യത്തിൽ വ്യക്തത വരികയായിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് വന്നപ്പോഴും മകൾ മാത്രമാണ് ഭാമയ്‌ക്കൊപ്പമുണ്ടായിരുന്നത്. അപ്പോഴും വിവാഹമോചിതയായോ ഭാമ എന്നതിനെ കുറിച്ച് അന്വേഷിച്ച് ചോദ്യങ്ങൾ വന്നിരുന്നു. അതേസമയം ഇത്രയും പെട്ടെന്ന് ഭാമയുടെ ജീവിതത്തിൽ ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാവാൻ കാരണമെന്താണെന്നും ഇതേ കുറിച്ച് ആരോടും തുറന്ന് സംസാരിക്കാത്തത് എന്താണെന്നുമൊക്കെ ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ.
2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഭാമയുടെയും അരുണിന്റേയും. സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്ത് എന്ന നിലയിലാണ് അരുണിന്റെ വിവാഹാലോചന ഭാമയ്ക്ക് വരുന്നത്. ബിസിനസുകാരനാണ് അരുൺ. കോട്ടയത്ത് വെച്ച് നടത്തിയ വിവാഹത്തിന് ശേഷം വലിയൊരു പാർട്ടിയും ഏർപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളടക്കം പങ്കെടുത്ത വലിയ ഫംങ്ഷനായിരുന്നു ഭാമയുടെ റിസപ്ഷൻ.
ഗർഭിണിയാണെന്ന കാര്യവും മകളുണ്ടായ കാര്യവുമൊക്കെ നടി അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും പിന്നീട് ഭാമ തന്നെയാണ് ഇക്കാര്യം പറയുന്നത്. മകൾ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ മകൾ ഗൗരിയുടെ ജനനത്തെ പറ്റി പറയുന്നത്. പിന്നീട് കുഞ്ഞിനും ഭർത്താവിനുമൊപ്പം നിരവധി ചിത്രങ്ങളും വീഡിയോസുമൊക്കെ ഭാമ പങ്കുവെക്കാറുണ്ടായിരുന്നു.
അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ അതിഥിയായി ഭാമ എത്തിയതും വൈറലായിരുന്നു. കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളിൽ പങ്കെടുക്കണം എന്നൊക്കെയുണ്ട്. അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നതെന്നു നടി പറഞ്ഞു. അമ്മയായപ്പോൾ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോൾ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞിരുന്നു.
