Actress
വളരെ ആരോഗ്യത്തോട് കൂടി ജീവിച്ച മോനായിരുന്നു, അവന് ഞങ്ങളെ വിട്ടുപോയി, മക്കള്‍ നഷ്ടപെടുമ്പോഴുള്ള വേദന വലിയ നഷ്ടമാണെന്ന് ബീന ആൻ്റണി
വളരെ ആരോഗ്യത്തോട് കൂടി ജീവിച്ച മോനായിരുന്നു, അവന് ഞങ്ങളെ വിട്ടുപോയി, മക്കള്‍ നഷ്ടപെടുമ്പോഴുള്ള വേദന വലിയ നഷ്ടമാണെന്ന് ബീന ആൻ്റണി
മിനി സ്ക്രീന്‍, ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും സ്വാന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ വേദന കൊണ്ട് തളര്‍ത്തിയൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ബീന ആൻ്റണിയിപ്പോള്‍.
എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു നടി. ജീവിത്തില്‍ ഒരുപാട് ഘട്ടങ്ങള്‍ കഴിഞ്ഞാണല്ലോ ഇവിടെ എത്തി നില്‍ക്കുന്നത്. അതില്‍ സന്തോഷവും ദുഖവുമൊക്കെ ഉണ്ടായിട്ടുണ്ടാവും. സന്തോഷമായാലും ദുഖമായാലും അതില്‍ നിന്നുള്ള ഒരു സംഭവത്തെ കുറിച്ച് പറയാനാണ് അവതാരകനായ എംജി ശ്രീകുമാര്‍ ആവശ്യപ്പെട്ടത്. നടി അതിനുള്ള മറുപടി നല്‍കുകയും ചെയ്തു.
എനിക്കൊരു ഭര്‍ത്താവു മകനും ഉണ്ടെന്നുള്ളതാണ് സന്തോഷങ്ങളില്‍ പ്രധാനം. പിന്നെ ഒരു ആര്‍ട്ടിസ്റ്റ് ആയതിനാല്‍ എല്ലാവരും അതേ പരിഗണന നല്‍കുന്നുണ്ട്. എവിടേലും യാത്ര ചെയ്യുന്നതിനിടെ ഏതെങ്കിലും വീട്ടിലേക്ക് കയറി ചെന്നാല്‍ അത്ഭുതത്തോടെയും സന്തോഷത്തോടെയും നമ്മളെ സ്വീകരിക്കുമെന്നും’, ബീന പറയുന്നു.
പിന്നെ ദുഃഖമെന്ന് പറഞ്ഞാല്‍ ഈ അടുത്ത് ഒരുപാട് എന്നെ തളര്‍ത്തിയ ഒരു സംഭവം നടന്നു. അപ്പച്ചനും അമ്മച്ചിയും നഷ്ടമായ ദുഃഖം ഏറ്റവും വലുതായിരുന്നു. പക്ഷേ അതിനേക്കാളുമൊക്കെ ദുഃഖം എന്റെ വീട്ടിലുണ്ടായി. ഞങ്ങള്‍ മൂന്ന് സഹോദരിമാരാണ്. ചേച്ചിയും അനിയത്തിയും ഉണ്ട്. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ ജനിച്ചതിന് ശേഷം ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമായി ജനിച്ച മോന് മൂത്ത ചേച്ചിയുടേതാണ്. അവര്‍ക്ക് രണ്ട് ആണ്മക്കളായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് സംഭവം ഉണ്ടാവുന്നത്. ചേച്ചിയുടെ മൂത്ത മോന് ബെന്‍ ഇരുപത്തിരണ്ട് വയസേ ഉണ്ടായിരുന്നുള്ളു. അവന് ബി ടെക് ഒക്കെ കഴിഞ്ഞ് നില്ക്കുകയിരുന്നു. അവന് ഞങ്ങളെ വിട്ടുപോയി. വളരെ ആരോഗ്യത്തോട് കൂടി ജീവിച്ച മോനായിരുന്നു. ഒരു അസുഖവും ഇല്ല. പെട്ടെന്നൊരു ദിവസം ബോഡി മുഴുവന്‍ അവന് നീര് വന്നു. ചേച്ചി വിളിച്ച് അവന് മുഖത്തും ശരീരത്തുമൊക്കെ നീര് വന്നെടീയെന്ന് ചേച്ചി എന്നെ വിളിച്ച് പറഞ്ഞു.
വേഗം തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ചെറിയ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഡോക്ടറെ കണ്ടശേഷം ഒരു രണ്ടോ മൂന്നോ ആഴ്ച കൂടിയെ അവന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. കിഡ്നി തകരാര്‍ ആയിരുന്നു മോന്. അതൊക്കെ നമ്മള്‍ക്ക് ചികിത്സിക്കാനുള്ള സമയം പോലും കിട്ടിയില്ല. അപ്പോഴേക്കും കൊവിഡ് കൂടി വന്നതോടെ അവന് പോയി. മക്കള്‍ നഷ്ടപെടുമ്പോഴുള്ള വേദന അത് വലിയ നഷ്ടം തന്നെയാണ്. ബാക്കിയൊക്കെ നമുക്ക് ആശ്വസിക്കാം.
ലോക്ഡൗണ്‍ ആയതിനാല്‍ കാര്യമായ ഒന്നും ചെയ്യുന്നില്ലായിരുന്നു. മനസ്സ് കൈവിട്ട് പോവുന്ന അവസ്ഥയിലേക്ക് എത്തി. ഇതോടെ ഏഷ്യാനെറ്റില്‍ നിന്നും സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഒന്നും നോക്കാതെ ഏറ്റെടുക്കുകയായിരുന്നു. അതല്ലെങ്കില്‍ വല്ലാത്ത അവസ്ഥയിലേക്ക് നമ്മള് പോവുമായിരുന്നെന്നും’, ബീന പറയുന്നു.
