Malayalam
ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതം, പീഡനം പകർത്തിയ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യം; പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ട്; പൾസർ സുനി
ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതം, പീഡനം പകർത്തിയ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യം; പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ട്; പൾസർ സുനി
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.
തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇപ്പോൾ വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്. അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ ഏഴാം വർഷത്തിലേയ്ക്ക് കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിയായിരുന്നു ആക്രമണത്തിന് പിന്നിൽ. എന്നാൽ മലയാള സിനിമയേയും ഇന്ത്യയെ തന്നെ നടുക്കിയ ഈ സംഭവത്തിന് ശേഷം മറ്റ് ചില നടിമാർക്കും ഇത്തരത്തിലുളള ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടുളളതായുളള ചില സൂചനകളും പല കോണുകളിൽ നിന്നായി പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ട് എന്നാണ് വെളിവാകുന്നത്. മുമ്പ് 5 പേർ ഇത് സബംന്ധിച്ച് പോലീസിന് മൊഴി കൊടുത്തിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം പറഞ്ഞ് സെറ്റിലാക്കിയെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ മറ്റ് നടിമാർക്കെതിരെയുളള അതിക്രമങ്ങൾക്ക് പിന്നിൽ ദിലീപ് അല്ലെന്നും അതൊന്നും ദിലീപ് പറഞ്ഞിട്ടല്ല ചെയ്തതെന്നുമാണ് പൾസർ സുനി പറയുന്നത്. അതിന് പിന്നിൽ മറ്റ് ചിലരാണ്. എന്നാൽ ഈ സംഭവങ്ങളെ കുറിച്ചെല്ലാം ദിലീപിന് അറിയാമായിരുന്നു. അതുകൊണ്ടാണ് തന്നെ ഇതിനകത്ത് ഉൾപ്പെടുത്തിയത് എന്നുമാണ് പൾസർ സുനി പറയുന്നത്. നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനിൽപ്പാണ് പ്രധാന കാര്യം.
നിലനിൽപ്പ് സ്വന്തം കയ്യിലുളളവർ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവർ തന്നെ ആണെങ്കിൽ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡും. ഇതേക്കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകളും പൾസർ സുനി നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
മൊബൈൽ ഫോൺ താൻ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പൾസർ സുനി പോലീസിന് നൽകിയ മൊഴി. എന്നാൽ ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൾസർ സുനി പറയുന്നതിൽ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകർത്തിയ മൊബൈൽ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യമാണ് എന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. വിജീഷിന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്.
നമ്മൾ സേഫ് ആകാൻ നോക്കിയപ്പോൾ പുളളി അത് കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി തുടരന്വേഷണം വേണമെന്നും കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപ് കോടതിയിൽ വാദിച്ചു.
എന്നാൽ കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. നിങ്ങൾ ഈ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു. കേസ് പല ആവർത്തി മാറ്റിവെച്ചെന്നത് കോടതി നിരീക്ഷിച്ചു. അന്തിമ വാദം കേൾക്കലിനായി കേസ് ഏപ്രിൽ 7 ലേക്ക് മാറ്റിവെച്ചു. അതേസ
, രണ്ട് മണിക്കൂറോളം ഉപദ്രവിച്ച ശേഷം നടിയെ പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
സംഭവം നടന്ന ദിവസം തന്നെ നടി എഫ്‌ഐആർ ഫയൽ ചെയ്തു. പിന്നീട് കേസിലെ ഏഴ് പ്രതികളിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും മെമ്മറി കാർഡും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കാക്കനാട് സബ് ജയിലിൽ കഴിയുന്നതിനിടെ പൾസർ സുനി സഹതടവുകാരനായിരുന്ന ജിൻസനോട് കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.
പിന്നീട് ദിലീപിനെഴുതിയ പൾസർ സുനിയുടെ കത്തും പുറത്തുവന്നിരുന്നു. പിന്നീട് ദിലീപിനെയും സുഹൃത്തും നടനും സംവിധായകനുമായ നാദിർഷയെയും പോലീസ് 13 മണിക്കൂർ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരോട് കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അറിയിച്ചതാണ് ആക്രമണത്തിന് ഇരയായ നടിയോട് വൈരാഗ്യം തോന്നാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.
85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. 650 പേജുള്ള കുറ്റപത്രമാണ് അന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്. 12 പേരാണ് പ്രതികളായിട്ടുള്ളത്. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. നടിയുടം ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കി ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ആക്രമണം നടന്ന് ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണ അവസാനിക്കാറായ വേളയിൽ ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും വലിയ ചർച്ചയായിരുന്നു. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്ന ബാലചന്ദ്രകുമാർ അന്തരിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം ദിലീപിനെതിരെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി. നേരത്തെ ബലാത്സംഗ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ദിലീപിനെ ചുമത്തിയിരുന്നത്. ദിലീപിന്റേത് അടക്കമുള്ള നിരവധി ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടേയും ചാനലുകളുടേയും മറ്റും താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചിട്ടും അവസാനകാലത്ത് അദ്ദേഹത്തെ സഹായിക്കാൻ ആരും തയ്യാറായതായി തനിക്ക് അറിയില്ലെന്ന് സംവിധാകൻ ശാന്തിവിള ദിനേശും പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിനെ അടക്കിയത് തൈക്കാട് ശാന്തികവാടത്തിലാണ്. എനിക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ തെറ്റിദ്ധരിക്കുന്ന കുറേപേർ അവിടെ ഉണ്ടാകുമല്ലോ? ഞാൻ ദിലീപിന്റെ ആളാണെന്നാണല്ലോ പറയുന്നത്. അങ്ങനെ അല്ലെന്ന് എനിക്ക് അല്ലേ അറിയൂ. ഞാൻ ബാലചന്ദ്രകുമാറിന്റെ മൃതദേഹം കാണാൻ ചെന്നാൽ കളിയാക്കാൻ ചെന്നതാണെന്ന് ഒരുപക്ഷെ ചിലർ പറഞ്ഞേക്കാം.
അല്ലെങ്കിൽ അവിടെ ഷീബ നിൽക്കുന്നുണ്ടെങ്കിൽ അവർ എനിക്കെതിരെ പൊട്ടിത്തെറിക്കാം. അങ്ങനെ ഒരു സീൻ ഉണ്ടാക്കരുതെന്ന് വിചാരിച്ചതുകൊണ്ടാണ് അവിടെ പോകാതിരുന്നത്. ബാലചന്ദ്രകുമാറുമായി എനിക്ക് ഒരുപാട് അടുപ്പമുണ്ടായിരുന്നു. അതായത് പിക്ക് പോക്കറ്റ് എന്ന സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ നല്ല സുഹൃത്തായരുന്നു.
അതുകഴിഞ്ഞ് ദിലീപിനെ ശത്രുപക്ഷത്ത് ആക്കിയപ്പോഴാണല്ലോ മറ്റ് ചിലരെ കൂട്ടുപിടിച്ച് എനിക്കെതിരേയും തിരിഞ്ഞത്. അതോടെ ഞാനും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു. അല്ലാതെ എനിക്ക് എന്തിനാണ് അദ്ദേഹവുമായി പിണക്കം. കുറേകാലം എന്നെ ആവശ്യമില്ലാത്ത കുറേ തെറികൾ അദ്ദേഹം പറഞ്ഞു. എന്റെ വീട്ടിൽ വന്ന് അദ്ദേഹം എന്നോട് പറഞ്ഞ കാര്യമുണ്ട്.
ദിനേശേട്ടാ ദിലീപ് സാറിന്റെ കയ്യിൽ നിന്നും ഞാൻ ഒരു പത്ത് ലക്ഷം രൂപ വാങ്ങിത്തരാം. ചേട്ടൻ വാടക വീട്ടിൽ കഴിയുന്നു, വർക്കുകളൊന്നും ഇല്ല. ജീവിക്കണ്ടേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റേഷൻ കടയിൽ നിന്നും കിലോയ്ക്ക് 20 രൂപ വെച്ചുള്ള അരികിട്ടും. 15 കിലോ അരിക്ക് 300 രൂപയാണ് ചിലവ് വരിക്. എനിക്കും ഭാര്യക്കും മകനും എന്റെ ലാബിനും ജീവിച്ച് പോകാൻ അത് മതിയെന്നായിരുന്നു ഞാൻ അദ്ദേഹത്തിന് നൽകിയ മറുപടി.
വർക്ക് വരുമ്പോൾ തിരിച്ച് കൊടുത്താൽ മതി. ഇത്ര ദിവസത്തിനകം തിരിച്ച് നൽകണം എന്ന് പറഞ്ഞല്ല ഈ പണം നൽകുന്നത്. ചേട്ടൻ വാങ്ങിയ്ക്കെന്നും അദ്ദേഹം നിർബന്ധിച്ചില്ലെങ്കിലും എനിക്ക് കണ്ടവന്റെ പണം വേണ്ടെന്നും പറഞ്ഞ് താൻ അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു ശാന്തിവിള ദിനേശ് പറയുന്നു. ോമാഡം തന്ന ക്വട്ടേഷനാണ് ഇതെന്നായിരുന്നു തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനി പറഞ്ഞത്. ഏതാണ് ആ മാഡം? എന്നാൽ മേടവും ഇടവും ഇവിടെ വേണ്ട നമുക്ക് ദിലീപിനെ പിടിച്ച് അകത്തിട്ടാൽ മതിയെന്ന രീതിയിലാണ് കേസ് മുന്നോട്ട് പോയത്.
ഒന്നാം പ്രതി പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം കൃത്യമായി അന്വേഷിക്കാതെ ദിലീപിനെ കുരുക്കാനും അദ്ദേഹവും പൾസർ സുനിയുമായി ബന്ധപ്പെടുത്താൻ എന്തെങ്കിലുമുണ്ടോയെന്നും മാത്രമാണ് കഴിഞ്ഞ 6 വർഷത്തോളമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മേനകയെ അടക്കം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു ക്രിമിനലാണ് പൾസർ സുനി. ജയിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം വിലകൂടിയ കാറുകളിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.
എങ്ങനെ ഇദ്ദേഹത്തിന് ഈ വിലകൂടിയ കാറുകളിൽ സഞ്ചരിക്കാനാകുന്നുവെന്ന് അന്വേഷിച്ചാൽ തന്നെ ഈ കേസ് തെളിയും. സുപ്രീംകോടതി വരെ പോകാനുള്ള ചിലവ് നൽകിയത് ആര്? ഈ കാറുകൾ ആരുടേത്? വാടകയാണെങ്കിൽ വാടകകൊടുക്കുന്നത് ആര് എന്ന് അന്വേഷിച്ചാൽ ഈ കേസ് തെളിയും. എന്നാൽ പൊലീസ് അന്വേഷിക്കില്ല. അതൊന്നും ഈ കേസിൽ പെട്ടതല്ലാലോ? നമുക്ക് ദിലീപിനെ അല്ലേ വേണ്ടതെന്ന് പറയുമായിരിക്കുമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
